ജിദ്ദ : സൌദി തൊഴില്‍ മേഖലയില്‍ ആഴ്ച്ചയില്‍ ഇനി വെള്ളിയും ശനിയും അവധി ദിവസങ്ങള്‍.ഔദ്യോഗിക വാരാന്ത അവധി ദിവസങ്ങളില്‍ മാറ്റം വരുത്തി സൌദി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.ജൂണ്‍ 29 മുതല്‍ മാറ്റം നിലവില്‍ വരും.
മന്ത്രാലയ ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സമ്പത്തിക, വ്യാപാര, ധനകാര്യ സ്ഥാപനങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പുതിയ പരിഷ്ക്കാരം ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ അക്കാദമിക വര്‍ഷം മുതലായിരിക്കും പുതിയ മാറ്റം വരിക. പൊതു താല്പര്യം പരിഗണിച്ചാണ് തീരുമാനമെന്ന് സൌദി രാജാവ് അബ്ദുള്ള ഉത്തരവില്‍ വിശദീകരിച്ചു.