ദോഹ:ഗുഡ് ന്യൂസ് ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ് ഗ്രാന്‍ഡ് ഫിനാലെ ഫെബ്രുവരി 23 ന് വൈകീട്ട് ഏഴു മണിക്ക് ഐ.ഡി.സി.സി കോംപ്ലെക്സില്‍ ദോഹ-എ.ജി ചര്‍ച്ചില്‍ നടക്കും. ഉയർന്ന നിലവാരം പുലർത്തുന്ന മത്സരാർത്ഥികൾക്കായുള്ള ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് ഒന്നും രണ്ടും റൗണ്ടിൽ മികച്ച വിജയം കാഴ്ചവച്ച മുപ്പതുപേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നത്. എഴുത്ത് പരീക്ഷയിലൂടെ സെമി ഫൈനലില്‍ നിന്നും തിരഞ്ഞെടുക്കുന്ന പതിനഞ്ചു പേരില്‍ നിന്നുമാണ് വിജയികളെ കണ്ടെത്തുക. വേദപരിജ്ഞാന ത്തെ അളക്കുന്നപൊതുവായ വിഷയങ്ങളും ,ആത്മീക ചരിത്ര വിവരങ്ങളും അടങ്ങുന്ന ചോദ്യാവലികളാണ് ക്വിസ്സ് മാസ്റ്റർ നൽകുന്നത്. ഗ്രാൻഡ് ഫിനാലെ അവസാന ഘട്ട മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവര്ക്കും സർട്ടിഫിക്കറ്റും,വിജയികള്‍ക്ക് ട്രോഫിയും സമ്മാനവും സർട്ടിഫിക്കറ്റും നൽകും.വിവിധ മാധ്യമങ്ങളി ലൂടെ വിജയികളെ പരിചയപ്പെ ടുത്തും . ഗുഡ്ന്യൂസ് ടി.വി യാണ് പ്രധാന മീഡിയ പാർട്ണർ
കൂടുതൽ വിവരങ്ങൾക്ക്: 66538140, 66840089, 55519147