മെഗാ ബൈബിൾ ക്വിസ്: പ്രീനാ സ്റ്റാൻലിക്ക് ഒന്നാംസ്ഥാനം

Voice Of Desert 5 years ago comments
 മെഗാ ബൈബിൾ ക്വിസ്: പ്രീനാ സ്റ്റാൻലിക്ക് ഒന്നാംസ്ഥാനം

ഖത്ത ര്‍ ചരിത്രത്തില്‍ ആദ്യമായി വിവിധ സഭക ള്‍ പങ്കെടുത്ത മെഗാ ബൈബിള്‍ ക്വിസ്

ദോഹ: ഗുഡ് ന്യൂസ് ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ്  ഫിനാലെ ഫെബ്രുവരി 23 ന് വൈകീട്ട് ഏഴു മണിക്ക് ഐ.ഡി.സി.സി കോംപ്ലെക്സിലുള്ള ദോഹ എ.ജി ചർച്ചിൽ നടന്നു. വേദപരിജ്ഞാനത്തില്‍ ഉയർന്ന നിലവാരം  പുലർത്തുന്ന മത്സരാർത്ഥികൾക്കായുള്ള ഓൺലൈന്‍ ബൈബിള്‍ ക്വിസ് ഒന്നും രണ്ടും റൗണ്ടിൽ മികച്ച വിജയം കാഴ്ചവച്ചവരാണ് ഗ്രാൻഡ് ഫിനാലെയില്‍ പങ്കെടുത്തത്. എഴുത്ത് പരീക്ഷയിലൂടെ സെമി ഫൈനലില്‍ നിന്നും  തിരഞ്ഞെടുത്ത  പതിനാല്  പേരില്‍ നിന്നുമാണ്    വിജയികളെ പ്രഖ്യാപിച്ചത്. വേദപരിജ്ഞാനത്തെ അളക്കുന്ന പൊതുവായ വിഷയങ്ങളും, ആത്മീക ചരിത്ര വിവരങ്ങളും, ഓർമ്മ ശക്തി അളക്കുന്ന അതിവേഗ ചോദ്യാവലികളും അടങ്ങുന്ന  സുതാര്യമായ മൂല്യ നിർണ്ണയ വ്യവസ്ഥകള്‍ അവലംബിച്ചു  നടത്തിയ മെഗാ ബൈബിള്‍  ക്വിസ്സ് മത്സരാര്‍ത്ഥികൾക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു .
 
ദോഹ ഗിൽഗാല്‍ ചർച്ച് ഓഫ് ഗോഡ് പാസ്റ്റര്‍  സ്റ്റാൻലി ജോണിന്റെ സഹധർമ്മിണിയും, ദന്തല്‍ സർജറി ബിരുദധാരിയുമായ  പ്രീനാ സ്റ്റാൻലി ജോണ്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. 
 
ദോഹയിലെ ബെഥേല്‍ എ.ജി സഭാംഗമായ നിസ്സി വർഗ്ഗീസിനാണ് രണ്ടാം സ്ഥാനം. ബി.ടെക് ബിരുദമുള്ള നിസ്സി ബാച്ചലർ ഓഫ്‌ ക്രിസ്ത്യന്‍ സ്റ്റഡീസ് അവസാന വർഷ വിദ്യാർത്ഥിനി കൂടിയാണ്. 
 
മൂന്നാം സ്ഥാനം ലഭിച്ച സുസന്‍ സാം തോമസ്‌ കീക്കൊഴുര്‍   നോയേല്‍ മെമ്മോറിയല്‍ സ്കൂള്‍ മുന്‍ അധ്യാപികയും, ദോഹയിലെ ശാരോൻ ചർച്ച് സീനിയര്‍ പാസ്റ്റര്‍ സാം തോമസിന്റെ ഭാര്യയാണ്. 
 
ഏ. ജി മലയാളം ഡിസ്ട്രിക്റ്റ് ഉത്തര മേഖേല ഡയറക്ടർ പാസ്റ്റർ പി.ബേബിയും, ഗുഡ്ന്യൂസ്‌ ഖത്തര്‍ ചാപ്റ്റര്‍ സെക്രട്ടറി അബ്രഹാം കൊണ്ടാഴിയുമായിരുന്നു  ക്വിസ് മാസ്റ്റേഴ്സ്. 
 
ഗുഡ്ന്വൂസ്‍ മാധ്യമ ജീവ കാരുണ്യ  പ്രവർത്തനങ്ങളെക്കുറിച്ച് കെ.ബി ഐസക്  ആമുഖ പ്രഭാഷണത്തിൽ വിശദീകരിച്ചു. പാസ്റ്റർ സാം തോമസ്, പാസ്റ്റർ സ്റ്റാൻലി ജോൺ, പാസ്റ്റര്‍ കുര്യന്‍ ഫിലിപ്പ്  എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രാൻഡ് ഫിനാലെ അവസാന ഘട്ട മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും  സർട്ടിഫിക്കറ്റും, വിജയികൾക്ക് ട്രോഫിയും, സമ്മാനവും, സർട്ടിഫിക്കറ്റും നൽകും. 
 
അനീഷ് ചാക്കോ, ജയരാജ് ഐസക്, എബിൻ വർഗീസ്, ബിജോ സിസിൽ എന്നിവർ നേതൃത്വം നല്കി
  

എഡിറ്റര്‍ —

POST WRITTEN BY
എഡിറ്റര്‍

2,770

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 470802 Website Designed and Developed by: CreaveLabs