ചർച്ച് പ്രോപ്പർട്ടി ബിൽ നടപ്പിലാക്കരുത്: ഐ.പി.സി- ഗ്ലോബൽ മീഡിയ അസോസിയേഷൻ

Voice Of Desert 5 years ago comments
ചർച്ച് പ്രോപ്പർട്ടി ബിൽ നടപ്പിലാക്കരുത്: ഐ.പി.സി- ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല: നിയമ പരിഷ്കരണ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച ചർച്ച് പ്രോപ്പർട്ടി ബിൽ പിൻവലിക്കണമെന്ന് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകൾക്കെതിരെയുള്ള നീക്കം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണ്. സഭയുടെ സ്വത്ത് സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢനീക്കാമണിതെന്ന് തിരുവല്ലയിൽ കൂടിയ യോഗം വിലയിരുത്തി.നിലവിലുള്ള സംവിധാനത്തെ അട്ടിമറിച്ച് സർക്കാർ ക്രൈസ്തവ സഭയെ ചൊൽപടിക്കു നിർത്താനുള്ള നീക്കം അപലപനീയമാണ്.ആക്ടിംഗ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷനായിരുന്നു. കൗൺസിലംഗം ഷാജി മാറാനാഥാ പ്രമേയം അവതരിപ്പിച്ചു.ബിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ബില്ലിനെ സംബന്ധിച്ച ദുരൂഹത തുടരുകയാണ്. ചർച്ച് പ്രോപ്പർട്ടി ബിൽ നടപ്പിലാക്കിയാൽ ശക്തമായി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുന്നു മെന്നും യോഗം മുന്നറിയിപ്പ് നല്കി.ചെയർമാൻ സി.വി.മാത്യു, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറൽ കോർഡിനേറ്റർ ടോണി ഡി. ചെവൂക്കാരൻ,ജനറൽ ട്രഷറാർ ഫിന്നി പി മാത്യു, അച്ചൻകുഞ്ഞ് ഇലന്തൂർ, കെ.ബി. ഐസക്ക്, സി.പി.മോനായി എന്നിവർ പ്രസംഗിച്ചു.


എഡിറ്റര്‍ —

POST WRITTEN BY
എഡിറ്റര്‍

2,185

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 450106 Website Designed and Developed by: CreaveLabs