ദോഹയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ തലയ്ക്കു പരുക്കേറ്റു നിത്യതയില്‍ ചേര്‍ക്കപ്പെട്ട എഫിന് ജോര്‍ജ് ദാനിയേലിന്റെ (14) ഭൌതികശരീരം വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് ദോഹ-ഐ.ഡി.സി.സി അങ്കണത്തില്‍ പൊതു ദര്‍ശനത്തിനായി വെയ്ക്കും. വെള്ളിയാഴ്ച് വൈകിട്ട് കോട്ടയത്തുള്ള തോട്ടയ്ക്കാട് ബെഥേല്‍ ഐ.പി.സി സഭയുടെ സെമിത്തേരിയിലായിരിക്കും സംസ്കാരം
സൈക്കിള്‍ യാത്രക്കിടെ കാര്‍ തട്ടിയാണ് എഫിന്റെ തലയ്ക്കു ഗുരുതരമായ ക്ഷതമേറ്റത്.ദോഹയിലെ ഐപിസി-ഡിപിഎ സഭാംഗങ്ങള്‍ ആയ മീനടം പുതുശ്ശേരില്‍ ബെന്നി- കൊച്ചുമോള് ദമ്പതികളുടെ മകനായ എഫിന് താലന്തു പരിശോധനകളില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.എം.ഈ.എസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സഹോദരി എമി