യേശു എന്ത് ചെയ്തു എന്ന് പറയുന്നതിന് മുൻപ് നാം ആ രാണെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം. ഇഹത്തിലും പരത്തിലും മാഞ്ഞു പോകാത്ത ദൈവീക വ്യക്തിത്വമാണ് ന മുക്കാവശ്യം. ദൈവിക ഐഡന്റിറ്റി കാത്തുസൂക്ഷിക്കാത്തവരുടെ ജീവിതം ഒരു ദുരന്തമാണെന്ന് പ്രശസ്ത് സുവിശേഷകനും എഴുത്തുകാരനുമായ സാജു മാത്യു അഭിപ്രായപ്പെട്ടു. ദോഹയിൽ ഗുഡ് ന്യൂസ് ഖത്തർ ചാപ്റ്റർ വാർഷിക യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഴുത്ത് ദൈവത്തിന്റെ നിയോഗത്താലായിരിക്കണം. എന്റെ നാവും പേനയും ദൈവനിയോഗമില്ലാത്തതെങ്കിൽ പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഉണ്ടാകുകയില്ല. റിലീജിയനല്ല, റിലേഷനാണ് നമുക്കാവശ്യം. സ്നേഹം തുളുമ്പുന്ന പിതൃപുത്രദൈവീക ബന്ധമാണത്. ദൈവശബ്ദം കേൾക്കുന്നതിനായ് ഒരു ആത്മബന്ധം നമുക്കുണ്ടായിരിക്കണമെന്നും എഴുത്തുകാരോടായി സാജു മാത്യു പറഞ്ഞു.
വാർത്തകളിലെ വിശ്വസനീയത കൃത്യത ഇവയിലൊക്കെ വേർപെട്ട സമൂഹ ത്തിലെ ശ്രദ്ധേയമായ പ്രസിദ്ധീകരണമാണ് ഗുഡ് ന്യൂസ് എന്ന് പാസ്റ്റർ പി.എം. ജോർജ്ജ് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടികാട്ടി. പാസ്റ്റർ ജേക്കബ് ജോണിന്റെ പ്രാത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ ജോൺ റ്റി.മാത്യൂ , പാസ്റ്റർ സജി പി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
മെഗാബൈബിൾ ക്വിസ് വിജയികളെ കെ.ബി.ഐസക്ക് പരിചിയപ്പെടുത്തി, മീഡിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചാപ്റ്റർ സെക്രട്ടറി ബ്ര അബ്രഹാം കൊണ്ടാഴിയുടെയും, പാസ്റ്റർ പി ബേബിയുടെയും നേതൃത്വത്തിൽ ഫെബ്രുവരി 2 ന് നടന്ന മെഗാ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലയിൽ വിജയികളായ 14 പേർക്കാണ് അവാർഡ് നൽകിയത്. പ്രീനാ സ്റ്റാൻലി ഒന്നാം സ്ഥാനവു, നിസ്സി വർഗീസ് രണ്ടാം സ്ഥാനവു , സൂസൻ സാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയി കൾക്കും ട്രോഫിയും സർട്ടിഫിക്കേറ്റും പാസ്റ്റർ സാം തോമസും, സാജു മാത്യുവും വിതരണം ചെയ്തു. ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സിവി മാത്യുവും, ഓൺലൈൻ എഡിറ്റർ സജി മത്തായി കാതേട്ടും വിജയികളെ പ്രത്യേകം അഭിനന്ദിച്ചു. പ്രവാസ ജീവിതത്തിലെ ഗൃഹാതുരത്വമുണർത്തുന്ന ഒരു പത്രമാണ്ഗുഡ് ന്യൂസ് എന്ന് സ്വാഗത പ്രസംഗത്തിൽ മാത്യു ജോർജ്ജ് മുല്ലയ്ക്കൽ അഭിപ്രായപ്പെട്ടു.
പാസ്റ്റർ ജോൺസന് പി.തോമസ് അധ്യക്ഷനായിരുന്നു.
അബ്രഹാം കൊണ്ടാഴി ഭാവി പരിപാടികൾ വിശദീകരിച്ചു. എബിൻ വർഗ്ഗീസ്സ് ഗാനശുശ്രഷകൾക്ക് നേതൃത്വം നൽകി. അനീഷ് ചാക്കോ നന്ദി രേഖപ്പെടുത്തി.
ജയരാജ് ഐസക്ക്, അനിഷ് ചാക്കോ , അബ്രഹാം കൊണ്ടാഴി, മാത്യു ജോർജ്ജ് , എബിൻ, ജെബ്ലെസ് പി. ചെറിയാൻ, സിസിൽ , ബെറ്റി ജോസ് എന്നിവർ നേതൃത്വം നൽകി