
ഒന്നാം വാർഷികാഘോഷത്തില്‍ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആശസകള്‍ അറിയിച്ചു
ഇന്ത്യയിൽ ഇത്രയും ഉന്നതമായ സൗകര്യങ്ങളോടെ നിരാലംബരായ അച്ഛനമ്മമാരെ സൗജന്യമായി പരിപാലിക്കുന്ന മറ്റൊരു സ്ഥലം തന്നെ അറിവില്ലെന്ന് ജസ്റ്റിസ് ശ്രീ എം ആർ ഹരിഹരൻ നായർ
ചാലക്കുടി:ഓഗസ്റ്റ് 17 നു ചാലക്കുടി കുറ്റിക്കാട് പെനുവേൽ ഫൗണ്ടേഷന്‍-വൃദ്ധമന്ദിരം ഒന്നാം വാർഷികം ആഘോഷിച്ചു. കോവിഡ്19 സുരക്ഷ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുകയും വൃദ്ധമന്ദിരത്തിന്റെ പുറത്തു നിന്ന് ആളുകളെ നേരിട്ട് പങ്കെടുപ്പിക്കാതെ, ഓൺലൈൻ വഴി അഞ്ച് രാജ്യങ്ങളിൽ നിന്ന് ആളുകളെ പങ്കെടുപ്പിച്ചാണ് ആഘോഷങ്ങൾ നടന്നത്.
കരുതൽ വീട്ടിലെ അച്ഛൻ അമ്മമാരെ പങ്കെടുപ്പിച്ച് കരുതൽ വീടിന്റെ ആസ്ഥാനത്ത് നടന്ന മീറ്റിങ്ങിൽ അവർക്കായി പ്രത്യേക സംഗീതവിരുന്നും, മധുരപലഹാര വിതരണവും നടത്തി. കൂടാതെ എല്ലാ അച്ഛന്മാരെയും അമ്മമാരെയും പേരെടുത്തു പറഞ്ഞ് അവർക്ക് എല്ലാവർക്കും ആശംസകൾ അർപ്പിക്കുവാൻ ശ്രീ കുഞ്ചാക്കോ ബോബൻ, സിനിമാതാരം ഓൺലൈനിൽ എത്തിയിരുന്നു. അദ്ദേഹം ഓരോ വ്യക്തികളുടെയും പേരെടുത്തു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പേർ പറയപ്പെട്ട എല്ലാവർക്കും സമ്മാനപ്പൊതികൾ വിതരണം ചെയ്തു. കഴിഞ്ഞ ഒരു വർഷം ഇവരെ നന്നായി പരിചരിച്ച് ജീവനക്കാർക്ക് പ്രത്യേക ഫലകങ്ങളും നൽകി.
കരുതൽ വീടിന്റെ പ്രായോജകരായ പെനുവേൽ ഫൗണ്ടേഷൻ ചെയർമാൻ ബാബു ചെറിയാൻ വാർഷിക ആഘോഷങ്ങൾക്ക് ഓൺലൈനായി (അമേരിക്കയിൽനിന്ന്) ഉദ്ഘാടനം ചെയ്തു സംസാരിച്ചു. “സ്വന്തം താല്പര്യങ്ങളെ ക്കാള്‍ സഹ ജീവികളെ സ്നേഹിക്കാന്‍ കാണിക്കുന്ന എളിയ ശ്രമം പോലും സമൂഹത്തില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും ..ഈ കരുതല്‍ ഭവനം ഹൃദയത്തില്‍ സ്വീകരിച്ചു പിന്തുണ നല്‍കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു .
പെനുവെൽ ഫൗണ്ടേഷൻ ബോർഡ് മെമ്പേഴ്സ് ആയ ശ്രീ. എബ്രഹാം, ശ്രീ ജോബി ജേക്കബ്, ശ്രീ ഐപ്പ് ജോസഫ് എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു. ഓൺലൈനായി മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ്, ശ്രീ. രമേശ് ചെന്നിത്തല പെനുവേൽ ഫൗണ്ടേഷൻ രക്ഷാധികാരി ജസ്റ്റിസ് ശ്രീ എം ആർ ഹരിഹരൻ നായർ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ അഡ്വക്കേറ്റ് ഡി ബി ബിനു എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിൽ ഇത്രയും ഉന്നതമായ സൗകര്യങ്ങളോടെ നിരാലംബരായ അച്ഛനമ്മമാരെ സൗജന്യമായി പരിപാലിക്കുന്ന മറ്റൊരു സ്ഥലം തന്നെ അറിവില്ലെന്ന് ജസ്റ്റിസ് ശ്രീ എം ആർ ഹരിഹരൻ നായർ പ്രസ്താവിച്ചുശ്രീ A K ബാലനും തന്റെ ആശംസകൾ അറിയിച്ചുഅനാഥരായ 34 പേരെക്കൂടി ഉൾക്കൊള്ളിക്കാൻ സൗകര്യമുണ്ട്