Behind the scenes
Get in touch
About Voice of Desert
പ്രവാസികളായ ക്രൈസ്തവരില്‍ ആത്മീയ പ്രബുദ്ധതയും സാഹിത്യ വാസനയും വളര്‍ത്തുവാന്‍ 12.12.2012 ല്‍ സ്ഥാപിതമായ ഓണ്‍ലൈന്‍ ക്രിസ്ത്യന്‍ പോര്‍ട്ടലാണ് “Voice of Desert”. വായനയുടെ പുത്തന്‍ അനുഭൂതി പകരുന്ന ആത്മീയ പത്രപ്രവര്‍ത്തനമാണ് ലക്ഷ്യം. Jesus for Asia (JFA) എന്ന രജിസ്ട്രേഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴില്‍ Voice of Desert നിലകൊള്ളുന്നു. തിരുവല്ലയാണ് ആസ്ഥാനം. ഇന്ത്യയിലും ഏഷ്യയിലും സുവിശേഷീകരണ, ആതുരസേവനങ്ങള്‍ ലക്ഷ്യമിടുന്ന സംഘടനയാണ് J.F.A.
ദര്‍ശനവും ലക്ഷ്യവും
വേദപുസ്തക മൂല്യാധിഷ്ടിതമായ സാഹിത്യവളര്‍ച്ചയെ മുന്നില്‍ കണ്ടുകൊണ്ട് ക്രൈസ്തവ സംസ്കാരത്തിനും ആത്മീയ നവീകരണത്തിനും ഊന്നല്‍ നല്‍കുന്നതാണ് Voice of Desert. ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളി ക്രൈസ്തവര്‍ക്ക് വിരല്‍ത്തുമ്പില്‍ വായനയുടെ വസന്തം നല്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സത്യത്തിന്‍റെ സാക്ഷികളാകാന്‍, വഴിതെറ്റിയവര്‍ക്ക് നേര്‍വഴി കാണിക്കുവാന്‍ , ആത്മാവില്‍ ഊഷരതയനുഭവിക്കുന്നര്‍ക്ക് നീരുറവ നല്‍കാന്‍, വിശ്വസ്തജീവിതത്തിനായുള്ള വീരോചിതചിന്തകള്‍ അടങ്ങിയ മരുഭൂമിയിലെ ശബ്ദമാണ് ‘Voice of Desert’
വിശ്വാസത്തിന്‍റെ മാര്‍ഗ്ഗരേഖ
ബൈബിള്‍ ദൈവവചനമെന്നും പാപമോചനത്തിനും രക്ഷയ്ക്കുമുള്ള ഏക സത്യമാര്‍ഗ്ഗം യേശുക്രിസ്തുവാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പിതൃ-പുത്ര-പരിശുദ്ധാത്മാവ് എന്ന ത്രിയേകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ക്രിസ്തുവിന്‍റെ മരണപുനരുത്ഥാനം, രണ്ടാം വരവ് എന്നിവയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. യുദ്ധം, അടിമത്വം, അന്യായം, പീഡനങ്ങള്‍, ഭിന്നത, കൊലപാതകം, വംശീയാധിക്ഷേപം തുടങ്ങിയവ എല്ലാം വിട്ട് ദൈവസ്നേഹത്തില്‍ നന്മ സുവിശേഷിക്കുവാനും, സ്നേഹിക്കുവാനും, സമാധാനം ആചരിക്കുവാനും യേശുക്രിസ്തു നല്ല മാതൃകയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍
വാര്‍ത്തകളിലെ സുതാര്യത, സത്യസന്ധത. വിശ്വാസത്തിനായും, വിശുദ്ധിക്കായും നിലകൊള്ളുക. സുവിശേഷത്തിനായ് കഷ്ടം സഹിക്കുന്ന വിശുദ്ധന്മാരെ ആദരിക്കുക. സുവിശേഷ സാഹിത്യശാഖയെ പരിപോഷിപ്പിക്കുക. സങ്കീര്‍ണ്ണ സാമൂഹിക സഭാപ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, വരും തലമുറയ്ക്ക് നേര്‍വഴികാണിക്കുന്ന ഉണര്‍വ്വിന്‍റെ നാവായ് നിലകൊള്ളുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.