അസ്സംബ്ലീസ്ഓഫ് ഗോഡ് ഓഫ് ഇന്ത്യയുടെ മുന്ജനറല്സൂപ്രണ്ടായിരുന്ന പാസ്റ്റര്വൈ. ജയരാജ് നിത്യതയില്ചേര്ക്കപ്പെട്ടു. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്നസറെത്ത് എന്ന ഗ്രാമത്തില്‍1928 സെപ്തംബര്‍8 ന് കെ. യേശുദിയെന്റെ യും തങ്കമ്മയുടെയും മകനായി അദ്ദേഹം ജനിച്ചു. എട്ടാം വയസ്സില്യേശുക്രിസ്തുവിന്റെ അനുഗാമിയായി.ഹൈസ്കൂള്വിദ്യാഭ്യാസാനന്തരം 1949 ജൂലായ് മാസത്തില്അസ്സംബ്ലീസ്ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷയില്പ്രവേശിച്ചു. ആരംഭകാലങ്ങളില്മിഷനറി മാരുടെ പരിഭാഷകന്നായി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് പടിപടിയായി സഭയുടെ നേതൃത്വത്തിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു.
1958ല്തമിള്ഡിസ്ട്രിക്ട് ന്റെ സെക്രട്ടറിയും തൊട്ടടുത്ത വര്‍ഷം സൂപ്രണ്ട്മായി തെരഞ്ഞെടുക്കപ്പെട്ടു. 1998 വരെ ആ സ്ഥാനത്ത്തുടര്ന്നു. 1961 മുതല്‍1991 വരെയുള്ള കാലത്ത് സൗത്ത് ഇന്ത്യ അസ്സംബ്ലീസ്ഓഫ് ഗോഡ് ന്റെ സൂപ്രണ്ടായി സേവനം ചെയ്തു. 1995ല്അസ്സംബ്ലീസ്ഓഫ് ഗോഡ് ഓഫ് ഇന്ത്യ രൂപികരിക്കപ്പെട്ടതോട്കൂടി പാസ്റ്റര്വൈ. ജയരാജ് എ.ജി.ഐ. യുടെ ജനറല്സൂപ്രണ്ടായി.
ഭാര്യ പരേതയായ രാജമ്മ ജയരാജ്. റോബര്ട്ട്ജയരാജ്, സ്റ്റീവ് ജയരാജ്, എബനേസര്ഏര്ലരാജ്,ഹെലെന്ജയരാജ് എന്നിവര്മക്കളാണ്.
സംസ്കാര ശുശ്രൂഷ ജൂലായ് 22 തിങ്കളാഴ്ച ചെങ്കോട്ടയിലെ കെ. പി. വലാസൈലുള്ള അസ്സംബ്ലീസ്ഓഫ് ഗോഡ് ക്യാമ്പസ്സില്നടക്കും