വിവിധ തരത്തിലുള്ള സ്മാര്‍ട്ഫോണുകള്‍ ഇക്കാലത്തിനിടെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അന്ധര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ഫോണ്‍?... അതും ടച്ച് സ്ക്രീന്‍... അതാണ് ലണ്ടണ്‍ ആസ്ഥാനമായ ഓണ്‍ഫോണ്‍ എന്ന കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്രെയില്‍ ലിപി അടിസ്ഥാനമാക്കിയുള്ള ലോകത്തെ ആദ്യ സ്മാര്ട്ഫോനാണിത് നേരത്തെ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ഫോണ്‍ കോണ്‍സപ്റ്റുകള്‍ പലരും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അത്തരമൊന്ന് വിപണിയില്‍ ഇറങ്ങുന്നത് ആദ്യമാണ്. 60 പൗണ്ട് (ഏകദേശം 5200 രൂപ) വിലവരുന്ന ഫോണ്‍ നിലവില്‍ യു.കെയില്‍ മാത്രമാണ് ലഭ്യമാവുക. 3 ഡി പ്രിന്റിംഗിലൂടെയാണ് ഫോണിന്റെ ഫ്രണ്ട് പാനലും ബാക് പാനലും നിര്‍മിച്ചിരിക്കുന്നത്. കസ്റ്റ്മൈസ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. ഫ്രണ്ട് സ്ക്രീനില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിക്കുന്നതിനായി മൂന്നോ നാലോ ബ്രെയില്‍ ബട്ടണുകള്‍ പ്രീ പ്രോഗ്രാം ചെയ്തു വയ്ക്കാന്‍ സാധിക്കും. കൂടാതെ ടെക്സ്റ്റ് മെസേജുകളും ബ്രയില്‍ അക്ഷരത്തില്‍ വായിക്കാം. കൂടാതെ കോണ്ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്ന പേരുകള്‍ ബ്രെയില്‍ രീതിയില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. കീബോഡും ബ്രയില്‍ ഫോര്‍മാറ്റിലാണ്. ഓണ്‍ഫോണ്‍ കമ്പനിയുടെ സ്ഥാപകനായ ടോം സണ്ടര്‍ലാന്‍ഡ് ആണ് ഫോണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
അന്ധര്‍ക്കായി സ്മാര്‍ട്ഫോണ്‍!!!
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.