കൊച്ചി: കൊച്ചിയുള്‍പ്പെടെ മധ്യകേരളത്തില്‍ അര്‍ബുദ രോഗികളുടെ എണ്ണം കൂടുന്നുവെന്നു കണക്കുകള്‍. എറണാകുളത്ത് അര്‍ബുദത്തിനു ചികിത്സ നല്കുന്ന പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷമെത്തിയ രോഗികളില്‍ 64 ശതമാനവും മധ്യകേരളത്തില്‍ നിന്നായിരുന്നു. ഇതില്‍ 30 ശതമാനവും എറണാകുളം ജില്ലക്കാരാണ്. തൊട്ടു പിന്നാലെ 13.6 ശതമാനവുമായി തൃശൂരുണ്ട്. ആലപ്പുഴ 10.3, കോട്ടയം 7.5, ഇടുക്കി 2.1 ശതമാനം എന്ന നിലയിലാണു ചികിത്സ തേടിയെത്തിയവരുടെ കണക്കുകള്‍.
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയെത്തിയവരില്‍ 30 ശതമാനവും മധ്യകേരളത്തില്‍ നിന്നുള്ളവരാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. അവിടെയും എറണാകുളമാണു മുമ്പില്‍. കേരളത്തിലാകെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അര്‍ബുദ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതായി കാണാനാകും. ആര്‍സിസിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 280 ശതമാനം വര്ധനവുണെ്ടന്ന് അധികൃതര്‍ പറയുന്നു.