ചെറുകഥ :സോളമന്‍ എന്റെ കൂട്ടുകാരന്‍ ജെയിംസ്കുട്ടി യോഹന്നാന്‍

Voice Of Desert 10 years ago comments
ചെറുകഥ :സോളമന്‍ എന്റെ കൂട്ടുകാരന്‍                             ജെയിംസ്കുട്ടി യോഹന്നാന്‍

രാത്രിയേറെയായിട്ടും ഉറക്കം വരുന്നില്ല! നിര്‍ത്താതെ പെയ്യുന്ന മഴയുടെ ഒച്ച കേള്‍ക്കാ൦. സിംഗപ്പൂരില്‍ എത്തിയിട്ട് ഏകദേശം ഏഴു മാസമാകുന്നു. മഴയില്ലാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.

ചിന്തകള്‍ അലട്ടുകയാണ്, നാളെ സോളമന്‍ ജയില്‍ മോചിതനാകും ....... ജയില്‍ മോചിതനായി വന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനകം നാട്ടിലേക്ക് കയറ്റി വിടും.......... എങ്ങനെ അവന്റെ മുഖത്ത് നോക്കും? ഞാനായിരുന്നു യഥാര്‍ത്ഥത്തില്‍ ജയിലില്‍ പോകേണ്ടിയിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എത്ര ന്യായികരിക്കാന്‍ ശ്രമിച്ചാലും ഞാന്‍ ചെയ്ത തെറ്റിന് ദൈവം മാപ്പ് തരുമോ?

സോളമനും ഞാനും ഒരുമിച്ചു പഠിച്ചവരാണ്. ബാല്യകാല സുഹൃത്തുക്കള്‍ ആണ്‌. കൂടാതെ നാട്ടില്‍ ഒരേ  പള്ളിയില്‍ കൂടി വരുന്നവരുമായിരുന്നു. സത്യത്തില്‍ ,തന്നെ ഇവിടെ കൊണ്ട് വന്ന്‍ ഒരേ സ്ഥാപനത്തില്‍  ജോലി വാങ്ങിത്തന്നത് സോളമാനായിരുന്നു.

പണ്ടു തന്നെ സോളമന്‍ അന്തര്‍മുഖനാണ്. പിന്നെ മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും ഇത്രയേറെ കഴിയുന്ന ഒരാളെ ഞാനിതുവരെ പരിചയപ്പെട്ടിട്ടില്ല. പക്ഷേ............. ഈ കാര്യത്തില്‍ സോളമന്‍ എന്നോടു ക്ഷമിക്കുമോ? മൂന്നു മാസമാണ് അവന്‍ ജയിലില്‍ കിടന്നത്! പണം തിരിമറി നടത്തിയത് ഞാനാണെന്ന് ഓഫിസില്‍ ഏറെക്കുറെ എല്ലാവര്‍ക്കും അറിയാം. പക്ഷേ എനിക്കന്നു മറ്റു വഴിയില്ലായിരുന്നു. അത് കൊണ്ടാണ് ലട്ജറില്‍ ചില വേലകള്‍ കാണിച്ച് അവനെ കുറ്റക്കാരനാക്കേണ്ടി വന്നത്. സ്വയം ന്യായികരിക്കാന്‍ ശ്രമിക്കുകയാണ്.

മൂന്നു ദിവസമായി ഉറങ്ങിയിട്ട്, ഇങ്ങനെ പോയാല്‍ ഭ്രാന്തനാവുകേയുള്ളൂ............... കുറച്ചു നേരം ബൈബിള്‍ എടുത്തു വായിച്ചാലോ? വേണ്ട! ദൈവം എന്നോടു ക്ഷമിക്കുമോ? ഞാന്‍ ചെയ്തത് എത്ര വലിയ വഞ്ചനയാണ്.

പാഞ്ഞു വരുന്ന ആനയെ സ്വപ്നം കണ്ടാണ്‌ ഞെട്ടി ഉണര്‍ന്നത്. എപ്പോള്‍ ഞാന്‍ ഉറങ്ങി? ചുവരിലെ ക്ലോക്കിലേക്ക് നോക്കി. ക്യത്യം മുപ്പതു മിനിറ്റ് മയങ്ങിക്കാണും. ഇനി ഒരു മണിക്കൂര്‍ മാത്രമാണ് ഏഴുമണിയാകാന്‍ . എട്ടുമണിക്ക് ഓഫിസില്‍ എത്തണം.

സോളമനേ കൊണ്ടു വരാന്‍ ആരും ഓഫിസില്‍ നിന്നും പോകുമെന്ന് തോന്നുന്നില്ല. ഡേവിഡാണ് നിന്നെ വഞ്ചിച്ചതെന്ന്‍ പലരും സോളമനോടു പറഞ്ഞിട്ടുണ്ട്. ജയില്‍ മോചിതനായിട്ട് എങ്ങോട്ടായിരിക്കും അവന്‍ വരുന്നത്? നേരത്തെ ഒരു മുറിയിലായിരുന്നല്ലോ താമസിച്ചിരുന്നത്. അവന്റെ കുടുംബം നാട്ടില്‍ വളരെ ദു:ഖത്തിലാണ്. ഡേവിഡ് മൂര്‍ഖാനാണ് , അതിനാണ് സോളമന്‍ പാലു കൊടുത്തതെന്ന് അവന്റെ ഡാഡി എന്റെ അമ്മയോട് പറഞ്ഞെന്ന് അറിഞ്ഞു.

പെട്ടെന്ന് റെഡിയായി ഓഫിസില്‍ എത്തി. ചെന്നപാടെ ഹോങ്കോങ്ങ്കാരനായ ചിംഗ് ചോദിക്കുന്നു, “Do you know, your old friend Solomon is coming out from jail today?”. ചുറ്റികയ്ക്കുള്ള അടി തലയ്ക്കാണ് കൊണ്ടത്!!  മലയാളിയായ ഓഫിസ് ബോയിയുടെ പ്രയോഗം മറ്റൊന്നായിരുന്നു:- “ഇങ്ങനെ ദുഷ്ടത ചെയ്യുന്നവരെ പാമ്പ്‌ കടിക്കുകയില്ലയോ ദൈവമേ?” ഒന്നും പറഞ്ഞില്ല. ഞാന്‍ ഇതിനര്‍ഹനാണ്. മറ്റെല്ലാവരുടെയും മനസ്സില്‍ തരംഗങ്ങളാണ്. ആരും ഒന്നും മിണ്ടുന്നില്ല, ഫിലിപ്പൈന്‍സ്കാരനായ ഗോമസ് മാത്രം ആരോടെന്നില്ലാതെ പറയുന്നത് കേട്ടു “ ഞാനായിരുന്നുവെങ്കില്‍ ചതിച്ചവനെ കൊന്നിട്ട് ഒന്ന്‍ കൂടെ ജയിലില്‍ പോയേനെ”. ചരിത്രങ്ങളൊന്നും ലണ്ടനിലെ ഓഫിസില്‍ അറിയില്ല. ഒരാള്‍ കണക്കില്‍ തിരിമറി കാട്ടി ജയിലില്‍ ആണെന്ന് അറിയാം. അത്ര മാത്രം.

അരമണിക്കൂര്‍ നേരത്തെ ഓഫിസ് വിട്ടു മുറിയിലെത്തി. ഡ്രസ്സ് മാറാന്‍ തുടങ്ങുന്നതേയുള്ളു, കോളിംഗ്ബെല്‍ മുഴങ്ങി – ആരായിരിക്കും?......... പെട്ടെന്ന് കതക് തുറന്നു. പുറത്തു പുഞ്ചിരിയോടെ സോളമന്‍ നില്‍ക്കുന്നു. ഹ്യദയവും തലച്ചോറും ഒരുപോലെ സ്തംഭിച്ചു പോയി.

സോളമന്‍ പറയാതെതന്നെ അകത്തു കയറി. അവന്‍ വളരെ സന്തോഷവാനായിട്ടാണ് നില്‍ക്കുന്നത്. ഒന്നും മനസ്സിലാകുന്നില്ല. നിശബ്ദത ഭേദിച്ച് കൊണ്ട്  സോളമന്‍: “ എന്റെ കൂട്ടുകാരാ ..... നീയെന്താണ് ഒന്നും മിണ്ടാത്തത്?”. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുകയാണ് “ഞാനാണ് നിന്നെ ചതിച്ചത്” ഞാന്‍ പറഞ്ഞു. അതിന് സോളമന്‍, “ എല്ലാം എനിക്കറിയാം, അതു പോട്ടെ എനിക്ക് എന്നും നിന്നെ വേണം പഴയതു പോലെ എന്റെ കൂട്ടുകാരനായി.

ജയിലില്‍ വെച്ചു സുവിശേഷം കേട്ടതും, യേശുവിനെ  കര്‍ത്താവായി സ്വികരിച്ചതുമായ കാര്യം അവന്‍ പറഞ്ഞു. അവനിന്ന്‍ ഒരു പരിപൂര്‍ണ്ണ ദൈവപൈതലാണ്.

തികഞ്ഞ സ്നേഹം ദോഷത്തെ കണക്കിടുന്നില്ല!

ഉള്‍ക്കാഴ്ച:- നാം പാപികളായിരിക്കുമ്പോള്‍ തന്നെ ദൈവം നമ്മെ സ്നേഹിച്ചതും , നമുക്ക് വേണ്ടി തന്റെ സ്വപുത്രനെ ക്രൂശിക്കാന്‍ അനുവദിച്ചതും  മറന്നു പോകരുതേ!

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,473

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 494598 Website Designed and Developed by: CreaveLabs