ഐ.പി.സി.തിയോളജിക്കല്‍ സെമിനാരിഓണ്ലൈന് പി.ജി.കോഴ്സ് ഉദ്ഘാടനം ചെയ്തു
(ഇടത്തുനിന്നും; ബ്രദ.സജിപോള്‍,എബിപീറ്റര്,പാ.തോമസ്എബ്രഹാം,പാ .എം.ജെ.ഡോമിനിക്,പാ.വില്സണ്മത്തായി)
ദോഹ:ലോകത്തിന്റെ ഏതു കോണിലിരിന്നും ക്രമീക്രതമായും ചിട്ടയോടും ഉയര്‍ന്ന അക്കാദമിക നിലവാരത്തില്‍ ബൈബിള്‍ പഠിക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം കോട്ടയത്ത് ഐ.പി.സി.തിയോളജിക്കല്‍ സെമിനാരിയുടെ കീഴില്‍ നിലവില്‍ വന്നു.ഒരു പെന്തെക്കോസ്ത് വേദപഠന ശാലയുടെ ആഭിമുഖ്യത്തിലുള്ള ഇന്ത്യയിലെ മികച്ച സമ്പൂര്‍ണ്ണ ഏക ഓണ്‍ലൈന്‍ പഠന പദ്ധതിയാണിത്.സെമിനാരിയുടെ സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ തീയോളജിക്കല്‍ സ്റ്റ്ഡീസിന്റെ( COTS)മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ആദ്യ കോഴ്സ് എം എ ഇന്‍ തീയോളജി ആയിരിക്കും.ബിരുദധാരികള്‍ക്ക് ഈ കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ അംഗീകൃത യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്താവുന്നതാണ്.സാമാന്യം നന്നായി ഇംഗ്ലീഷ് ഭാഷ അറിയാവുന്ന ആര്‍ക്കും കമ്പ്യൂട്ടര്‍ അടിസ്ഥാന വൈദഗ്ദ്യം ഉണ്ടെങ്കില്‍ കോഴ്സില്‍ ചേര്‍ന്നു പഠിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.ഇപ്രകാരം പഠിക്കുന്നവര്‍ക്ക് സെമിനാരിയുടെ കോഴ്സ് സര്‍ട്ടിഫിക്കറ്റ് മാത്രമെ ലഭിക്കു.
സെപ്റ്റംബര്‍ 20-ന് ദോഹ ഐ പി സി ചര്‍ച്ചില്‍ പാസ്റ്റര്‍ എം.ജെ ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ നടന്നതായ ലോഞ്ചിംഗ്സെറമണി ഐ. പി. സി ഖത്തര്‍ റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ തോമസ്എബ്രഹാം ഉദ്ഘാടനം ചെയ്തു.ഐ. പി. സി എഡൂക്കെഷന് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി (IPCEWS) സെക്രട്ടറി സജി പോള്‍ സെമിനാരിയുടെ വളര്‍ച്ച-പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.സഭ-സംഘടന വ്യത്യാസമന്യെ250 അംഗങ്ങളുള്ള ഒരു ഭരണ സമിതി നിയന്ത്രിക്കുന്ന സെമിനാരിയുടെ അത്ഭുതകരമായ വളര്‍ച്ച സാധ്യമാക്കിയ മുന്‍കാല പ്രവര്‍ത്തകരെയും,ദൈവീക കരുതലിനെയും നന്നിയോടെ സ്മരിച്ചു.ഒരു രൂപ മൂലദനമില്ലാതെ 2001-ല്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് 13 ഏക്കെര്‍ സ്ഥലത്ത് ബഹുനിലക്കെട്ടിടങ്ങളിലായി 450 ലധികം വിദ്യാര്‍ത്ഥികള്‍ റെസിഡന്‍ഷ്യല്‍,നോണ്‍-റെസിഡന്‍ഷ്യല്‍ വിഭാഗങ്ങളിലായി പഠിക്കുന്ന ഉന്നത നിലവാരമുള്ള ബൈബിള്‍ കോളേജ് ആയി വളര്‍ന്നതിന് പിന്നിലെ ദൈവീക പദ്ധതി വിസ്മരിക്കാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു.
ഐ. പി. സി.തിയോളജിക്കല്‍ സെമിനാരി കോട്ടയം പ്രിന്‍സിപ്പാള്‍ റവ.എബിപീറ്റര് ഓണ്‍ലൈന്‍ കോഴ്സിന്റെ പ്രവര്‍ത്തന രീതി വിശദീകരിച്ചു.രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമത്താല്‍ യാഥാര്‍ത്ഥ്യമായ ഈ വിദൂര ഓണ്‍ലൈന്‍ പഠന പദ്ധതി ഒരു പെന്തെക്കോസ്ത് വേദപഠന ശാലയുടെ കീഴിലുള്ള ഇന്ത്യയിലെ തന്നെ ആദ്യസംരംഭമാണെന്നും, 17 വര്‍ഷമായി ശുശ്രൂഷയില്‍ ആയിരിക്കുന്നവര്‍ പോലും ഈ പഠന പദ്ധതിയില്‍ സൈന്‍ അപ്പ് ചെയ്തു കഴിഞ്ഞുയെന്നും റവ.എബി പീറ്റര്‍ അറിയിച്ചു.ഇഷ്ടമുള്ള സമയത്ത് ഒരു കമ്പ്യൂട്ടറിന്റെ സഹായത്താല്‍ പഠിക്കാവുന്ന ഈ കോഴ്സില്‍ രജിസ്റ്റര്‍ചെയ്തു സൈന്‍ അപ്പ് ചെയ്യുന്നവര്‍ ഇന്ത്യയിലെ ഉന്നതരായ അധ്യാപകര്‍ പഠിപ്പിക്കുന്ന ക്ലാസ്സില്‍ പ്രവേശിക്കുന്നു.ആറു ആഴ്ച കൊണ്ട് പഠിക്കാവുന്ന മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള 10-12 റെക്കോര്‍ഡഡ് ലെക്ചെഴ്സ് ഓരോ വിഷയത്തിനും ലഭിക്കും.പതിനാറു വിഷയങ്ങള്‍ക്കും ഓരോ മോഡറേറ്റര്‍ വീതം മേല്‍നോട്ടം നല്കി സാധ്യമായ എല്ലാ പഠന സാഹായങ്ങളും ഉറപ്പു വരുത്തും.കൂടാതെ ഓണ്‍ലൈന്‍വഴി ലൈബ്രറി സൌകര്യവും ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്ക്ലിക്ക് ചെയ്യുക. http://ipcseminary.com/
പാസ്റ്റര്‍ വില്‍സണ്‍ മത്തായി,ബില്ലിഎബ്രഹാം,സാംകുരിയന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.