കുവൈറ്റ്: സ്നേഹിതന് ക്രിസ്തീയ വാര്‍ത്താപത്രിക - കുവൈറ്റ് പ്രവര്‍ത്തന പാതയില്‍ മൂന്നുവര്‍ഷങ്ങള്‍ പിന്നിട്ടു.കുവൈറ്റിലെ ക്രിസ്തീയസഭകളില്‍, പ്രത്യേകിച്ച് പെന്തെകൊസ്തു സഭകളില്‍ പ്രചുരപ്രചാരം നേടുവാന്‍ സ്നേഹിതന് കഴിഞ്ഞു.
മാസം തോറുമുള്ള വാര്‍ത്താ പത്രിക കൂടാതെ വിവിത ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യുവാന്‍ സ്നേഹിതന് സാധിച്ചു. കുവൈറ്റിലെ എല്ലാ വിഭാഗങ്ങ ളില്‍ നിന്നുമുള്ള നല്ലവരായ സ്നേഹിതരില്‍ നിന്നും ശേഖരിച്ച പഴയതും പുതിയതുമായ വസ്ത്രങ്ങള്‍ യൂ.പി, ബീഹാര്‍ കൂടാതെ വയനാട്ടിലെ ആദിവാസി മേഖലയിലേയ്ക്കും അയക്കുവാന്‍ കഴിഞ്ഞു.വിദ്യാഭ്യാസ,ചികിത്സാ സഹായങ്ങള്‍ മിഷന് മേഖലകളില്‍ ചെയ്തു. ആദിവാസികള്‍ക്കിടയില്‍ അവിടെയുള്ള സഭകളുടെ നേതൃത്ത്വത്തില്‍ 220 ബൈബിള്‍ വിതരണം ചെയ്തു.സ്നേഹിതന് വാര്‍ത്ത പത്രികയിലെ നല്ല സ്നേഹിതന് പംക്തിയില്‍ ഞങ്ങളെ സഹായിച്ച നല്ല സ്നേഹിതരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്.
ദൈവ ഹിതമായാല്‍ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്നേഹിതന് കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ സംഗീത സന്ധ്യ ഒക്ടോബര്‍7 നു അബ്ബാസ്സിയയിലുള്ള എബാ ഹാളില്‍ നടത്തപെടും.സുവി.അനീഷ് ജോണ്‍ വചന ശുശ്രൂഷയും,സയോന്‍ സിങ്ങേഴ്സ്- വെണ്ണിക്കുളം ഗാന ശുശ്രൂഷയും നിര്‍വഹിക്കും.
കുവൈറ്റിലുള്ള എല്ലാ സഭകളെയും ഉള്‍ക്കൊള്ളിച്ച് രണ്ടാമത് മെഗാ ബൈബിള്‍ ക്വിസ് ഡിസംബര്‍ 12 നു അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടത്തപെടുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 97496070, 55053573 (സ്നേഹിതന് ടീം )