ഐ.സി.പി.എഫ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി കേരളത്തിലെ വിവിധ ജില്ലകള്‍ പിന്നിട്ട് തമിഴ് നാട്ടിലേക്ക് പ്രവേശിച്ചു. പകല്‍ സ്കൂളുകളും കോളെജുകളും കേന്ദ്രീകരിച്ചും,വൈകുന്നേരങ്ങളില്‍ പൊതു സ്ഥലങ്ങളിലുമാണ് പ്രോഗ്രാം.ലഹരി വിരുദ്ധ സന്ദേശമുള്‍ക്കൊള്ളുന്ന ലഘുലേഖ,തെരുവ് നാടകം ,വീഡിയോ പ്രദര്‍ശനം,ഗാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പരിപാടി.ഗുഡ് ന്യൂസ് കോ-ഓര്ഡിനെറ്റിംഗ് എഡിറ്റര്‍ ടോണി ഡി.ചൊവ്വൂക്കാരന്‍ രചിച്ച് കുഞ്ഞുമോന് മാത്യൂസ് സംവിധാനം ചെയ്ത ഒരു മണിക്കൂര്‍ ദൈഘ്യമുള്ള വീഡിയോ പ്രദര്‍ശനം മുഖ്യ ഇനമാണ്.സുനില്‍ പട്ടിമറ്റം രചനയും സംവിധാനവും നിര്‍വഹിച്ച "അറിയുക മിത്രങ്ങളെ "എന്ന തെരുവ് നാടകവും റാലിയിലുണ്ട്.എല്ലാ രചനകളും തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.36 വര്‍ഷം പിന്നിട്ട ഐ.സി.പി.എഫിന്റെ സാമൂഹിക സേവന വിഭാഗമായ ഏയ്ഞ്ചലോസ്' പ്രവര്‍ത്തന വീഥിയില്‍ 25 വര്‍ഷം പിന്നിടുകയാണ്.
നിതീഷ് എ.വി,അഭിലാഷ് തുളസി,ജിനു ജോസ്,സനു അലക്സ് ,അഭിലാഷ് അശോകന്,ജസ്റ്റിന് വര്‍ഗീസ്,ടിജോമോന്‍ ജോസഫ്,സെബിന് ജോര്‍ജ് ,എന്നിവരാണ് ടീം അംഗങ്ങള്‍.കുഞ്ഞുമോന് മാത്യൂസാണ് ടീം ഡയറക്ടര്‍. ടി.വൈ .ജെയിംസ് ബോധവല്‍ക്കരണ ക്ലാസ്സ് എടുക്കുന്നു.ആനക്കട്ടി എന്‍.എസ്.എസ് ക്യാമ്പിലാണ് ആദ്യ പ്രോഗ്രാം.ദേശീയ പ്രസിഡന്റ് ഡോക്ടര്‍.കെ മുരളീധരന് തമിഴ്നാട്ടിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.ആദ്യ ഘട്ടത്തില്‍ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാനുള്ളത്. (ടോണി. ഡി. ചൊവ്വൂക്കാരന്‍ )