ഷാര്‍ജ: നിത്യവും പതിനായിരക്കണക്കിന് വായനപ്രേമികള്‍ എത്തിച്ചേര്‍ന്ന ഷാര്‍ജയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ആവേശകരമായ സമാപനം.
ശനിയാഴ്ച രാത്രി ഔപചാരികമായി പുസ്തകമേളയുടെ കൊടിയിറങ്ങി. അവധിദിനങ്ങളായതിനാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും വന്‍തിരക്കാണനുഭവപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ വലിയതിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രിവരെ അത് തുടര്‍ന്നു.
കഴിഞ്ഞവര്‍ഷം പത്ത് ലക്ഷത്തിലേറെപ്പേരാണ് മേളയ്ക്ക് എത്തിയതെങ്കില്‍ ഇത്തവണ അത് 12 ലക്ഷം കവിഞ്ഞിരിക്കുമെന്നാണ് കണക്കാക്കുന്നത്. പുസ്തകങ്ങളുടെ വില്പനയും ഇത്തവണ റെക്കോഡ് സൃഷ്ടിച്ചുവെന്ന് അധികൃതര്‍ പറയുന്നു.