ആലയത്തിൽ പ്രസ്താവിക്കേണ്ടത്- ബേബി ഗുഡ്ഹോപ്‌

Voice Of Desert 10 years ago comments
ആലയത്തിൽ പ്രസ്താവിക്കേണ്ടത്- ബേബി  ഗുഡ്ഹോപ്‌

ഈ നാളുകളിൽ ദൈവീകാലയങ്ങളിൽ കേൾക്കുന്ന പ്രസംഗങ്ങളും, പ്രസ്താവനകളും തികച്ചും ദൈവ വചനത്തിനു യോഗ്യമയതല്ല . എന്‍റെ ചെറുപ്രായം മുതൽ കേൾക്കുന്ന ഒരു സംഗതി,ഒരു വിശ്വാസി അഥവാ ക്രിസ്ത്യാനി മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം. കേൾക്കുന്ന ഏതു ഉപദേശവും പ്രസംഗവും അപ്പാടെ വിശ്വസിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കണം

(1) കേട്ടതൊക്കെ ദൈവവചനത്തിൽ ഉണ്ടോ ?

(2) യേശു പറയുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ ?

(3) അപോസ്തലന്മാരുടെ പഠിപ്പിക്കലും പ്രവര്‍ത്തിയുമായി ബന്ധമുണ്ടോ ?

ഇങ്ങനെ ചെയ്യുന്ന ഒരു വ്യക്തി വേഗത്തിൽ മനസ്സിലാക്കും, ദൈവവചനവുമയി പുലബന്ധം പോലും ഇല്ലാത്തവയാണ് ഈ നാളുകളിൽ കേൾക്കുന്ന മിക്ക പ്രസങ്ങഗളുമെന്ന്.അപ്പൊ.പ്രാ : 5;20:" നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാ ജനത്തോടും പ്രസ്താവിപ്പിൻ എന്ന് പറഞ്ഞു ".ദൈവാലയത്തിൽ പ്രസ്താവിക്കപെടെണ്ടത് ജീവന്റെ വചനം തന്നെ ആയിരിക്കണം .യേശു അതാണ് ചെയ്തത് .അവൻ വചനം പറഞ്ഞു .ഉപദേശിച്ചു .അവന്റെ വാക്കുകൾ കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി ( ലുകോ;3 :47)പള്ളികളിൽ ആയാലും പൊതുസ്ഥലത്ത് ആയാലും യേശു കൂടി വന്ന ജനത്തെ ഉപദേശിച്ചു,പഠിപ്പിച്ചു, രോഗികളെ സൌഖ്യമാക്കി , ഭൂതങ്ങളെ പുറത്താക്കി .ഇനിയും അപോസ്തലന്മാർ ചെയ്തത് നമുക്ക് ശ്രദ്ധിക്കാം .അവർ മാനസാന്തരം പ്രസംഗിച്ചു ,രക്ഷകനായി ഒരു നാമമെ ഉള്ളു അത് യേശു മാത്രം എന്ന് ധൈര്യത്തോടെ വിളിച്ചു പറഞ്ഞു ( അപ്പൊ.പ്രാ 4:12 ) .യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുത് എന്നുള്ള തർജ്ജനം കേട്ട ശിഷ്യന്മാർ ഒരുമിച്ചു കൂടി ദൈവത്തോട് നിലവിളിച്ചു പറഞ്ഞത് "നിന്റെ വചനം പൂർണ ധൈര്യത്തൊടു കൂടെ പ്രസതാവിപ്പാന്‍ നിന്റെ ദാസന്മാർക്ക് കൃപ നല്കണമേ ".എന്നാണ് .ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധന്മാവ് നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു .(അപ്പൊ പ്രാ 4 :31 )

പരിശുദ്ധന്മാവിന്റെ ശക്തിക്കായി കാത്തിരിക്കണം എന്ന കല്പന പ്രകാരം കാത്തിരിന്നവരുടെ മേൽ ശക്തി അയച്ചത് യെരുശ ലെമിലും യെഹുദയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും അവന്റെ സാക്ഷികൾ ആകാനാണ്.പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മവിന്റെയം നാമത്തിൽ സ്നാനം കഴിപ്പിക്കുവാൻ ആണ്. കല്പന പ്രമാണിക്കാൻ തക്കവണ്ണം ഉപദേശിച്ചു ശിഷ്യരാക്കാനാണ് ദൈവഭയം ഇല്ലാത്ത ഒരു തലമുറ ഉടലെടുക്കുവാൻ കാരണം ഉപദേശം കുറഞ്ഞു പോയതാണ്. ദൈവവചനം ധൈര്യമായി പ്രസ്താവിക്കുന്നവർ നന്നേ കുറഞ്ഞുപോയി ..ദൈവാലയത്തിന്റെ സമീപത്തു കൂടെ കടന്നുപോകുന്നവർ കേൾക്കുന്നത് പൊട്ടിച്ചിരികളും അട്ടഹാസങ്ങളും ആണ് .നർമവും തമാശകളും പറഞ്ഞു ജനത്തെ വശീകരിക്കുന്ന പ്രസംഗ രീതി പലർക്കും ഇഷ്ടമാണ് .ഉപവാസ പ്രാർത്ഥനകളിൽ പോലും ഇത് നടന്നു വരുന്നു .സഭ മടങ്ങി വരേണ്ടുന്ന സമയം അതിക്രമിച്ചു .മൂല്യച്യുതി സംഭവിച്ചത് എവിടെയെന്നു തിരിച്ചറിയട്ടെ. ആരാധനാലയങ്ങളിൽ ദൈവവചനം പ്രസ്തവിപ്പാൻ ഇടയാകട്ടെ. എക്കാലത്തും ഒരു ശേഷിപ്പ് കർത്താവിനു ഉണ്ട് എന്നത് മറക്കുന്നില്ല.പല രാജ്യങ്ങളിലും ദൈവാലായങ്ങൾ അടഞ്ഞുകിടക്കുന്നതും അത് മറ്റുള്ളവരുടെ ആരാധനാലയങ്ങൾ ആയി മാറുന്നതും നാം ഓർക്കണം നമ്മുക്ക് അത് സംഭവിക്കാതിരികാൻ പ്രാര്‍ഥിക്കാം .

ദൈവദാസന്മരെ,നിങ്ങളെ ദൈവം ഏല്പ്പിച്ചിട്ടുള്ളത്‌ ആത്മാവിന്റെ ശക്തിയോടെ വചനം പ്രസംഗിക്കുവാനാണ്. നിർമിത കഥകൾ വിട്ടൊഴിയാം.കർണ്ണരസമാകുമാരുള്ളത് വേണ്ടന്നു വയ്ക്കാം .ദൈവവചനം മാത്രം പ്രസ്തവിക്കം. ആത്മവരങ്ങൾ വെളിപെടട്ടെ, അപ്പോൾ കടന്നു വരുന്ന പാപികളുടെ ഹൃദയ രഹസ്യങ്ങൾ വെളിപ്പെടും .അവൻ കവിണ്ണ്‍ വീണു ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടെന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിച്ചു .അതല്ലെ നമ്മുക്ക് വേണ്ടത് .വരും ദിവസങ്ങളിൽ ദൈവം അത് ചെയും.

ആമേന്‍.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,908

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 487322 Website Designed and Developed by: CreaveLabs