ലോകത്ത് 'ആധുനിക അടിമത്വ'ത്തിന്റെ കെണിയില്‍ കുടുങ്ങി ദുരിതം നേരിടുന്നത് 3.58 കോടി പേരെന്ന് റിപ്പോര്‍ട്ട്. വ്യഭിചാരം, മയക്കുമരുന്നിന്റെ പിടിയിലകപ്പെട്ടവര്‍ എന്നിവരെ കൂടാതെ പരുത്തികൃഷിയിലേര്പ്പെട്ടവരെയും ആധുനിക അടിമത്വം ബാധിച്ചവരായാണ് കണക്കാക്കുന്നത്. ആധുനികകാലത്ത് ഒഴിച്ചുകൂടാനാവാത്ത പ്രശ്നങ്ങളിലൊന്നാണ് ഇത്തരം അടിമത്വമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച ഓസ്ട്രേലിയ കേന്ദ്രമായുള്ള സംഘടനയായ വോക്ക് ഫ്രീ ഫൗണ്ടേഷന്റെ ചെയര്മാന് ആഡ്രൂ ഫോറസ്റ്റ് പറഞ്ഞു. നിര്‍ബന്ധിതവിവാഹം, ബാലവേല, ബാലചൂഷണം എന്നിവയെല്ലാം ആധുനിക അടിമത്വത്തില്‍ വരുമെന്നാണ് ഫൗണ്ടേഷന് അഭിപ്രായപ്പെടുന്നത്. 167 രാഷ്ട്രങ്ങളാണ് റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വന്നത്. ആധുനികഅടിമത്വത്തിന്റെ സംഭാവനയായി 58 രാഷ്ട്രങ്ങളില്‍നിന്നായി 122 സാധനങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ആധുനിക അടിമത്വ'ത്തില്‍ കുടുങ്ങി 3.58 കോടി ജനങ്ങള്‍
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.