അന്ത്യൊക്ക്യയിലെ ക്രിസ്ത്യാനികൾ- മാത്യു വി.പി ബഹ്‌റൈന്‍

Voice Of Desert 10 years ago comments
അന്ത്യൊക്ക്യയിലെ ക്രിസ്ത്യാനികൾ- മാത്യു വി.പി ബഹ്‌റൈന്‍

"അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കുക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി" ( അപ്പൊ.പ്രവ.11:26)

 

മതഭക്തിയൊ, ബാഹ്യ പ്രകടനങ്ങളോ, പ്രേത്യേകമായ വേഷവിധാനങ്ങളൊ ഇല്ലാതെ"ക്രിസ്തുവിന്റെ ഭാവം ഉൾകൊണ്ട് " ക്രിസ്തുവിനോടുള്ള സ്നേഹത്തിലുംഭക്തിയിലും അനുസരണത്തിലും ലോകമോഹങ്ങളെ വിട്ട്  ദൈവിക കൽപ്പനകൾ അനുസരിച്ച് സ   ത്യസുവിശേഷത്തിന്റെവക്താക്കളായിരുന്ന ക്രിസ്തു ശിഷ്യന്മാരെയാണ്

തദ്ദേശ വാസികൾ ക്രിസ്ത്യാനികൾ എന്ന് വിളിച്ചിരുന്നത്.

ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും, ദൈവത്തോടും മനുഷ്യനോടുമുള്ളനിർവ്യാജ്യസ്നേഹവും, ലാളിത്ത്യമാർന്ന ജീവിത ശൈലിയും, ക്ഷമയും, സഹനവുംഒക്കെയായിരുന്നു ഈ ക്രിസ്തു ശിഷ്യരുടെ മുഖമുദ്രകൾ. ക്രിസ്തുവിന്റെ ഭാവംഅവരിൽ പ്രത്യക്ഷത്തിൽ വെളിപ്പെട്ടിരുന്നതിനാലാണ് മറ്റുള്ളവർക്ക് അവർക്രിസ്ത്യാനികളായി തോന്നിയത്.  ഒരുവനിൽ ക്രിസ്തുവിന്റെ ഭാവം വരുമ്പോൾ അവൻ

പരിശുദധാത്മാവില്‍  സകല സത്യത്തിലും നയിക്കപെടുന്നു. ക്രിസ്തുയേശുവിലുള്ളഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ (ഫിലി. 2:5).

 

മാനവകുലത്തിന്റെ പാപത്തിന്റെ പരിഹാരത്തിനായി ഭൂമിയിൽ പിറന്ന്,

പാപമേല്ക്കാതെ വളർന്ന്  അത്യുന്നതനായ ദൈവത്തെ ലളിതമായി മനുഷ്യർക്കെവെളിപ്പെടുത്തി, ലോകത്തിന്റെ പാപം തന്റെമേൽ ചുമന്ന്  ക്രൂശിൽമരിച്ചുയിർത്ത ദൈവപുത്രൻ "അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽവിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു." ഈസത്യസുവിശേഷം (സത് വാർത്ത) ലോകത്തെയറിയിക്കുവനായി ക്രിസ്തു തിരഞ്ഞെടുത്ത തന്റെ ശിഷ്യൻമാരെ പരിശുദ്ധത് മാവിൽ അഭിഷേകം ചെയ്ത് ലോകത്തിലേക്കയച്ചു.

യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു”എന്നു അരുളിച്ചെയ്തു.(മത്തായി28.18,19)

ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം

ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു

അധീനരായിത്തിർന്നു. ( അപ്പൊ.പ്രവ 6:7 ).

 

പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു. (അപ്പൊ.പ്രവ5:42) മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.(അപ്പൊ.പ്രവ 4:12 ). യേശുവിനെ

കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. (റോമര്‍ 10:9,10), ക്രിസ്തുവിനെ കൈകൊണ്ടവർ സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുവാൻ ചെറിയ ചെറിയ

കൂട്ടങ്ങളായി അതാതു സ്ഥലങ്ങളിൽ സ്വൗകര്യ പ്രദമായ വീടുകളും

ആരാധനാലയങ്ങളും തിരഞ്ഞെടുത്തു, ഈ കൂട്ടായ്മകളെ ആദിമ സഭകൾ ആയി കരുതാം

 

ക്രിസ്തുവിന്റെ ശിഷ്യന്മാർ പള്ളിയോ, പള്ളികൂടമോ, അതുരലയമോ,

സ്ഥാപിക്കുകയോ? പട്ടക്കാരെയോ, മേത്രാന്മാരെയോ, പോപ്പുമാരെയൊ വാഴിക്കുകയോ ചെയ്തതായോ നാം വായിക്കുന്നില്ല. "അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു" ഈ അപ്പൊസ്തലന്മാർക്കോ, ഇടയന്മാർക്കോ,

പ്രവാചകന്മാർക്കോ പ്രത്യേകമായ വേഷവിധാനങ്ങളൊ ചിന്ഹ്ങ്ങളോ

കൊടുത്തിരുന്നില്ല എന്ന് മാത്രമല്ല, അവർ തങ്ങളെത്തന്നെ "ദൈവത്തിന്റെ

ദാസന്മാർ എന്നും അത് കൊണ്ട്  ഞങ്ങൾ നിങ്ങളുടെ ദാസന്മാർ" എന്നും സ്വയം പരിചയപ്പെടുത്തിയിരുന്നു. ലോകത്തിന്റെ മോഹങ്ങളോ പ്രശസ്തിയോ പാരമ്പര്യരീതികളോ പിന്തുടരാതെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും മാതൃക പിന്തുടർന്നവർ സ്വന്തബുദ്ധിയിൽ ആശ്രയിക്കാതെ പരിശുദധാത്മാവിൽ നിറഞ്ഞ്  സഭകളെ നയിചിരുന്നു. അവർ ഈ ലോകത്തിൽ പ്രത്യാശ

വച്ചിരുന്നില്ല. പൌലോസിന്റെ വാക്കുകൾ കടമെടുത്താൽ "ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു."

 

ആദ്യ കാല ക്രിസ്തിയ സഭകൾ കൊടിയ പീഡനങ്ങളിലൂടെകടന്നു പോയെങ്കിലും

ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ജീവിത വിശുദ്ധിയും, ഏതു

പ്രതികൂലങ്ങളിലും പ്രതിസന്ധികളിലും പ്രത്യാശയോടെ നില്ക്കുവാൻ അവരെ സഹായിച്ചു. നിത്യതയെകുറിച്ച്  അവർ ഉറപ്പ്  പ്രാപിച്ചവർ ആയിരുന്നതുകൊണ്ട്

പുഞ്ചിരിയോടെ ക്രിസ്തുവിനുവേണ്ടി രക്തസാക്ഷികൾ ആകുവാൻ അവർക്ക്

മടിയില്ലായിരുന്നു. മരണം നമ്മുടെ ജീവിതത്തിന്റെ അവസാനം അല്ലെന്നും,

ക്രിസ്തുവിൽ വിശ്വസിച്ച് ദൈവകൽപ്പനകൾ അനുസരിച്ച് വേർപാടിലും

വിശുദ്ധിയിലും ദൈവത്തോടുള്ള വിശസ്തതയിലും ജീവിച്ചാൽ നിത്യജീവൻ നേടാമെന്നു തങ്ങളുടെ ജീവിതം കൊണ്ടവർ ലോകത്തെയറിയിച്ചു. "ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും

ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു കർത്താവു രക്ഷിക്കപ്പെടുന്നവരെ

ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു." ( അപ്പൊ.പ്രവ 2:46 )

 

ക്രിസ്തുവിനെ ലളിതമായി മനസിലാക്കുവാനും മറ്റുള്ളവർക്ക്  ജീവിതം കൊണ്ട് മനസിലാക്കി കൊടുക്കുവാനും നമുക്ക്  കഴിയാത്തിടത്തോളം സാധാരണക്കാരന് ക്രിസ്ത്യാനിത്വം ഒരു കീറാമുട്ടി തന്നെയാണ് .ലാളിത്യമാർന്ന ജീവിതം നയിക്കുവാനും, ആ വിശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാനും, വർണവർഗ വെത്യസമില്ലതെ മറ്റുള്ളവരെ ഉൾകൊള്ളൂവാനും, നമുക്ക്  വെളിപെട്ട ദൈവീക മർമ്മ്ങ്ങൾ മറ്റുള്ളവർക്ക്  മാർഗദർശനം നല്കുവാനും നമുക്ക്  കഴിയുന്നുവെങ്കിൽ ക്രിസ്തുവിന്റെ ഭാവം നമ്മിലൂടെ പ്രകടമാകുന്നു എന്ന്

വേണം കരുതാൻ. ഇന്ന്  മാനുഷിക കൽപ്പനകളാലും മതനിയനിയമങ്ങളാലും മലിനമാക്കപെട്ടു സുവിശേഷം ലോകമോഹങ്ങളിൽ ചീർത്തുവീർത്തു പുളച്ചു മതിച്ച്  ആഡംബരത്തിലും ആഘോഷങ്ങളിലും വേർപാടും വിശുദ്ധിയും നഷ്ട്ടപെട്ടവർ, ക്രിസ്തുവിന്റെ ഭാവം

ഇല്ലാത്തവരായ ക്രിസ്ത്യാനികൾ  സുവിശേഷം വെറും ആദായ സൂത്രമാക്കി,

ക്രിസ്തുവിനെ മതത്തിന്റെ വക്താവാക്കി സഭകളെ വെറും മാനുക്ഷീക

സംഘടനാക്കളാക്കി. ലോക മോഹം ദൈവത്തോട് ശത്രുത്വം എന്ന തത്വം മാറ്റിയെഴുതി.

യേശുവിനെ ചോദിക്കുന്നതെന്തും തരുന്ന ജ്വാലവിദ്യക്കരനക്കി, പള്ളികളും

പള്ളിക്കൂടങ്ങളും അനാഥാലയങ്ങളും നിർമ്മിച്ച്‌  ക്രിസ്തുവിനെ

വില്പ്പനച്ചരക്കാക്കി, സർവ്വ സൃഷ്ടിയുടെയും ഉടയവനെ സിമിന്റിലും

കല്ല്ലിലും മണ്ണിലും തടിയിലും നിർമിച്  പെയിന്റ്  അടിച്ചു ചില്ലുകൂട്ടിൽ

അടച്ചു നിർജീവ വസ്തുവാക്കി.സൂര്യ, ചന്ദ്ര നക്ഷത്രാധികളെ നിർമിച്ചവനെ സീറോ വാൾട്ട്  ബൾബിന്റെ വെളിച്ച മിട്ടു കൊടുത്തു .കുരിശും തൊട്ടികളിൽ പിരുവിനിരുത്തി .പണമുള്ളവന്റെയും പത്രാസുള്ളവൻറെയും കഴുത്തിലും കൈയിലും

തൂങ്ങിയാടുന്ന നിർജീവ വസ്തുവായി ക്രിസ്തു. എന്നാൽ ഇതിനിടയിലും

സത്യത്തിലും ആത്മാവിലും വചനാടിസ്ഥാനത്തിൽ "ക്രിസ്ത്യാനികൾ" ഒരു ചെറിയ കൂട്ടം ഇന്നും കർത്താവിനു വേണ്ടി ശക്തമായി ഒരുക്കപെടുന്നു... ക്രിസ്തു തന്റെ സഭയെ ഇന്നും പണി തുകൊണ്ടിരിക്കുന്നു... പാതാള ഗോപുരങ്ങൾ ജയിക്കാത്ത

തന്റെ കന്തയാകും സഭയെ, നമ്മുക്കും അന്ത്യൊക്ക്യയിലെ ക്രിസ്ത്യാനികളെ പോലെ വാക്കിലും നോക്കിലും പ്രവർത്തിയിലും ക്രിസ്തുവിന്റെ ഭാവം

ഉൾകൊള്ളുന്നവരായി തീരാം, യേശുക്രിസ്തു വരുന്നു .കറ ചുളുക്കം മാലിന്യം വാട്ടം ഇതൊന്നുമില്ലാത്ത തന്റെ സഭയെ ചേർക്കും.

 

"അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ

പ്രവചനം മുദ്രയിടരുതു. അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ;

അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ;

വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു;

ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം

എന്റെ പക്കൽ ഉണ്ടു." (വെളി 22: 10-12)


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,130

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 487575 Website Designed and Developed by: CreaveLabs