'അവൾ തന്നാൽ ആവതുചെയ്തു' ഡോ. കല്‍പ്പന ഏണസ്റ്റ് (ക്രിസ്ത‍്യൻ മെഡിക്കൽ കോളേജ് വെല്ലൂർ)

Voice Of Desert 10 years ago comments
'അവൾ തന്നാൽ ആവതുചെയ്തു' ഡോ. കല്‍പ്പന ഏണസ്റ്റ് (ക്രിസ്ത‍്യൻ മെഡിക്കൽ കോളേജ് വെല്ലൂർ)

വിശുദ്ധനായ മര്‍ക്കൊസിന്റെ സുവിശേഷം 4:8 ലേക്കു നമ്മുടെ ശ്രദ്ധക്ഷണിക്കുകയാണ്. അവിടെ നാം ഇപ്രകാരം വായിക്കുന്നു: ''അവൽ തന്നാൽ ആവതു ചെയ്തു''. അധ‍്യായം14 തുടങ്ങുന്നത് ഇങ്ങനെയാണ്: ''രണ്ടുദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു''. അതിന്റെ അര്‍ഥം യേശുവിന്റെ ജീവിതത്തിന്റെ ഒടുവിലത്തെ നാല്പത്തെട്ടു മണിക്കൂറുകളുടെ 'കൗ­ണ്ട്ഡൗൺ' ആരംഭിച്ചുകഴിഞ്ഞു. അവനിപ്പോൽ കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിലാണ്. അവിടെ ഭക്ഷണമു­ണ്ട്, സംഭാഷണമു­ണ്ട്; പക്ഷെ, അവന്റെ മനസ്സുനിറയെ ക്രൂശാണ്. അപ്പോഴാണ് അവൽ വരുന്നത്. അവളുടെ പേരുപോലും പറയുന്നില്ല. അവള്‍ വന്ന് വെണ്‍കല്‍ഭരണി പൊട്ടിച്ച് വിലയേറിയ സ്വച്ഛജഡാമാംസിതൈലം യേശുവിന്റെമേൽ പകരുകയാണ്. അത്ര മാത്രമേ അവള്‍ ചെയ്തുള്ളൂ. എന്നിട്ടും യേശു അവളെ വല്ലാതെ പ്രശംസിക്കുകയാണ്. 'സുവിശേഷം പ്രസംഗിക്കു'ന്നിടത്തെല്ലാം അവള്‍ ചെയ്തത് അവളുടെ ഓര്‍മയ്ക്കായി പ്രസ്താവിക്കപ്പെടുമെന്നു യേശു പ്രവചിക്കുകയാണ്. ദരിദ്രരെ സഹായിക്കാൻ എപ്പോഴും അവസരം ലഭിച്ചേക്കാം. പക്ഷെ, യേശുവിനുവേ­­ണ്ടി എന്തെങ്കിലും ചെയ്യാൻ ലഭിക്കുന്ന അവസരം അസുലഭമാണ്. അവളുടെ ഭരണിയിൽ ഇനി ഒന്നും ശേഷിച്ചിട്ടില്ല. അതുചെയ്യാൻ അവളെ പ്രേരിപ്പിച്ചത് അവള്‍ക്കു ലഭിച്ച ദര്‍ശനമല്ലാതെ മറ്റെന്താണ്!

ഈ പരിമളതൈലം ഒരു സാധാരണതൈലമായിരുന്നോ? അല്ലേയല്ല. ഹിമാലയത്തിന്റെ താഴ്വാരങ്ങളിൽ നിന്നു ശേഖരിക്കുന്ന ഒരുതരം പുല്ലിൽ നിന്നു വാറ്റിയെടുത്ത തൈലത്തിൽ പരിമളം കൂട്ടിച്ചേര്‍ത്ത് ഏതാ­ണ്ട് നൂറുവര്‍ഷംവരെ സുഗന്ധം നഷ്ടപ്പെടാതെ വെണ്‍കല്‍ഭരണിയിൽ സൂക്ഷിക്കുന്ന തൈലം. അതിന്റെ ഏതാനും തുള്ളികളാണോ അവൽ യേശുവിനു നല്‍കിയത്? അല്ല. ഒറ്റനിമിഷത്തിൽ ഭരണിപൊട്ടിച്ച് തുള്ളിപോലും ശേഷിപ്പിക്കാതെ സമര്‍പ്പിക്കുകയാണ്. മൂന്നൂറുവെള്ളിക്കാശിന്റെ വിലയുണ്ടെ­ന്ന് ആരോ പറഞ്ഞു വിമര്‍ശിക്കുന്നത് അവള്‍ കേള്‍ക്കുന്നുണ്ട്. ഒരുവര്‍ഷത്തെ അധ്വാനത്തിന്റെ

പ്രതിഫലമാണ് 300 വെള്ളിക്കാശ്. അവള്‍ക്കറിയാം താൻ വിമര്‍ശിക്കപ്പെടുമെന്ന്. അവള്‍ ഇപ്പോൽ ശീമോന്റെ ഭവനത്തിൽ എത്തിയതോ? ആരും ക്ഷണിക്കാതെ വന്നതാണ്. എന്തിനാണ് അവള്‍ വന്നത്? ''എന്റെ യേശുവിനെ ഒന്നു കാണണം. അവനെ തൈലംപൂശണം'' അതല്ലാതെ മറ്റൊന്നും അവള്‍ക്കാഗ്രഹമില്ല.

പ്രിയരേ, ഈ സുഗന്ധതൈ­ലംപോലെയാണു യേശുവിന്റെ കൂ­ടെയുള്ള നമ്മുടെ അനുഭവങ്ങൽ. ''ഈ നിക്ഷേപം മണ്‍പാത്രങ്ങളിൽ പകരപ്പെടുമെന്ന്'' പൗലൊസ് കൊ­രിന്ത‍്യരെ ഓര്‍മിപ്പിക്കുകയാണ്. ദാ­വീ­ദ് പറയുന്നു: ''നിന്റെ വിചാരങ്ങ­ൽ എനിക്ക് എത്ര ഘനമായവ!'' കൊ­ലൊസ‍്യലേഖനത്തിൽ നാം വാ­യിക്കുന്നു: ''അവനിൽ ജ്ഞാ­ന­ത്തിന്റെയും പരിജ്ഞാനത്തിന്റെ­യും ഗൂഢനിക്ഷേപങ്ങൽ ഗുപ്തമായിരിക്കുന്നു''. പത്രൊസ് പറയുന്നു: ''വിലയേറിയ വിശ്വാസം''. ഏഴുപ്രാവശ‍്യം ഉലയിൽ ശുദ്ധീകരിച്ച വെള്ളിയെക്കാൽ ദൈവത്തിന്റെ വചനം വിലയേറിയതാണെന്നു തിരുവചനം നമ്മെ ഓർ­മിപ്പിക്കുകയാണ്. അതെ, ഏറ്റവും വിലയേറിയ തൈലം അവൽ യേശുവിനുവേ­ണ്ടി മാത്രം സൂക്ഷിച്ചു. അവനു മാത്രം സമര്‍പ്പിച്ചു.

ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഭിഷേകമാണ് ഏറ്റവും വിലപ്പെട്ടത്. നാം അതു എത്രമാത്രം ശേഖരിക്കുന്നു­ണ്ട്? ദൈവം നല്‍കുന്ന അഭിഷേകത്തിന്റെ വിലയേറിയ അനുഭവങ്ങൽ നാം സൂക്ഷിക്കുന്നുണ്ടോ? തലമുറകള്‍ക്കു പകര്‍ന്നുകൊടുക്കാൻ നാം അതു സംരക്ഷിക്കുന്നുണ്ടോ?

അവള്‍ സമര്‍പ്പിച്ചതെല്ലാം നിർ­മ­ലമായിരുന്നു. സങ്കീര്‍ത്ത­ന­ക്കാരൻ പ്രാര്‍ഥിക്കുന്നുതുപോലെ, നമുക്ക് ഒരു നിര്‍മലഹൃദയം ആവശ‍്യമല്ലേ? ദൈവത്തിന്റെ വിശുദ്ധസ്ഥലത്തു നില്‍ക്കാൻ ''ഒരു നിര്‍മലഹൃദയം ദൈവം ആഗ്രഹിക്കുന്നില്ലേ?'' പത്രൊസ് ആവശ‍്യപ്പെടുന്നതുപോലെ ''ഒരു നിര്‍മല മനസ്സ്'' നമുക്കു വേണ്ടേ? പൗലൊസ് പറയുന്നതുപോലെ ഒരു ''നിര്‍മല മനസാക്ഷി'' നമുക്ക് ആവശ‍്യമല്ലേ. സെഫന‍്യാവു പറയുന്നതുപോലെ, ''ഒരു നിര്‍മലമായ ഭാഷ'' നമുക്കു വേണ്ടേ­? എബ്രായർ 10 ൽ വായിക്കുന്നതുപോലെ ''വിശുദ്ധമായ ഒരു ശരീരത്തിനായി'' നാം ആഗ്രഹിക്കേ­ണ്ടതല്ലേ?

അവള്‍ കൊ­ണ്ടുവന്ന ആ വെ­ണ്‍­കല്‍ഭരണിക്ക് ഒരു പ്രത‍്യേകതയു­ണ്ടായിരുന്നു. കടുപ്പമു­ണ്ട്, പ­ക്ഷെ വേഗം ഉടയുന്നത്! യെശയ്യാവ് നമ്മോടു പറയുന്നില്ലേ: ''മനസ്താ­പമുള്ള ഒരു ഹൃദയത്തെ''ക്കുറിച്ച്. തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെക്കുറിച്ചല്ലേ സങ്കീര്‍ത്തനക്കാരൻ നമ്മെ ഓര്‍പ്പിക്കുന്നത്. ജീ­വിതമാകുന്ന നമ്മുടെ വെ­ണ്‍­ക­ല്‍ഭരണി കടുപ്പമുള്ളതായിരിക്കാം; പക്ഷെ, ഏതുനിമിഷവും ഉടഞ്ഞുപോയേക്കാം.

ആ സ്ത്രീ വിമര്‍ശിക്കപ്പെട്ടു. അത­വള്‍ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാലും ജീവിതം മുഴുവൻ അവൽ ഈയൊരു നിമിഷത്തിനുവേ­ണ്ടി കാത്തിരിക്കുകയായിരുന്നു. ആ ജീവിതസമ്പാദ‍്യം ഉടച്ചുകളയാൻ അവൽ മനസ്സുകാണിച്ചു.

ആഫ്രിക്കയിൽ സുവിശേഷവുമായി പോയ ഡേവിഡ് ലിവിങ്സ്റ്റണെ സഹായിക്കാൻ ഒരു മിഷനറി സംഘടന തീരുമാനിച്ചു. അവർ അദ്ദേഹത്തോടു ചോദിച്ചത്, ''മിഷനറിമാർ സന്നദ്ധരാണ്; പക്ഷെ, നല്ല വഴികളുണ്ടോ'' എന്നാണ്. അദ്ദേഹം മറുപടി പറഞ്ഞു: ''എനിക്കവരെ വേണ്ട ­. വഴിയില്ലെങ്കിലും ദൈവം അയയ്ക്കുന്നിടത്ത് എത്തിച്ചേരുന്നവരെയാണ് എനിക്കിഷ്ടം''.

ഈ സ്ത്രീക്ക് ഒരു ദര്‍ശനമു­ണ്ടായിരുന്നുവെന്നു പറഞ്ഞല്ലോ. എന്തായിരുന്നു ആ ദര്‍ശനം? അതറിയണമെങ്കിൽ ആ മണിക്കൂറുകളിൽ യേശുവുമായി ബന്ധപ്പെട്ട ചില പ്രധാന വ‍്യക്തികളുടെ മനോഭാവം നാം അറിയണം. യേശുവിന്റെ വേദന വര്‍ധിക്കുകയാണ്. ''മരണതുല‍്യമായ വേദന''. ക്രൂശിനെക്കുറിച്ചു പറയുമ്പോൽ അതിനെ അവഗണിക്കുകയാണു ശിഷ‍്യന്മാർ. യൂദാസിനു 30 വെള്ളിക്കാശ് ഒരു വലിയ തുകയാണ്. അവൻ ഒറ്റിക്കൊടുക്കാൻ വഴിതിരയുകയാണ്. മറ്റു ശിഷ‍്യന്മാർ, യേശു പോയിക്കഴിഞ്ഞാൽ അടുത്ത നേതാവ് ആരാണെന്നു തര്‍ക്കിക്കുകയാണ്. അരിമത്ഥ‍്യയിലെ ജോസഫ് സ്വാധീനമു­ണ്ടായിരുന്നിട്ടും വിസ്താരസമയത്ത് യേശുവിനെ തുണച്ചില്ല! നിക്കൊദിമോസും യേശുവിനെ സഹായിക്കാനെത്തുന്നില്ല.

യേശുവിന്റെ ഹൃദയം തകരുകയാണ്. അപ്പോഴാണ് അവള്‍ വന്നത്. അവള്‍ക്കു യേശുവാണ് ഏറ്റ­വും വിലപ്പെട്ടവൻ! മരിച്ചുകഴിഞ്ഞ് ഒന്നും ചെയ്യാൻ അവള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു ക്ഷണിക്കപ്പെടാതെ തന്നെ വരികയാണ്. യേ­ശു പറയുന്നു: ''എന്റെ ശരീരത്തിനു മുന്‍പുകൂട്ടി തൈലംതേച്ചു''.

'എന്റെ ശരീരം''. അതെ, അതു വളരെ വിലയേറിയതത്രേ. ''എന്റെ ശരീരത്തിന് അവൻ സുഗന്ധംപൂശി!'' ബെഥാന‍്യയിൽ ഭവനംകൊടുത്ത മറിയയെക്കുറിച്ച് യേശു ഇത്രയും പറഞ്ഞില്ല. സഖായി ഭവനത്തിൽ സ്വീകരിച്ചെങ്കിലും ഇതുപോലെ അഭിനന്ദിച്ചില്ല. വള്ളംവിട്ടുകൊടുത്ത പത്രൊസിനും ഇത്ര പ്രശംസ കിട്ടിയില്ല എന്താണ് ഇതി­ന്റെ കാരണം?

''എന്റെ ശരീരം''. എഫെ. 1:22,23 ൽ നാം വായിക്കുന്നു. ''അവന്റെ ശരീരമായ സഭ''. സഭ ശരീരമായതിനാൽ അതിനെ തൈലംപൂശണം. നാം എവിടെ ആയിരുന്നാലും യേശുവിന്റെ ശരീരത്തിന്റെ ഒരു അവയവം ബലഹീനമായിക്ക­ണ്ടാ­ൽ, ആശ്വാസമില്ലാതെ ക­ണ്ടാൽ, വേദനയിലിരിക്കുന്നതു ക­ണ്ടാൽ അവിടെ തൈലംപൂശാൻ നാം സന്നദ്ധരാകണം. ആരുപോകും തൈ­ലം­പൂശാൻ? കര്‍ത്താവ് അന്വേഷിക്കുകയാണ്. ''എനിക്കു കൂടുതൽ ദൈ­വവചനം, കൂടുതൽ അഭിഷേകം ത­രണമേ'' എന്ന് ആരു പ്രാര്‍ഥിക്കും? വിമര്‍ശനത്തെ ഭയപ്പെടരുത്. വേദനകളെ വിഷയമാക്കരുത്. തൈലം ശേഖരിക്കുക. നിങ്ങളുടെ തൈലത്തിനായി ചിലർ കാത്തിരിക്കുന്നു­ണ്ട്. തൈലം പൂശുന്നവർ എക്കാലവും സ്മരിക്കപ്പെടും.

നിക്കൊദിമോസ് തൈലംപൂശി. എന്തിനായിരുന്നു അത്? ദുര്‍ഗന്ധം വരാതിരിക്കാൻ. അതായിരുന്നു അയാളുടെ ദര്‍ശനം! ആഴ്ചവട്ടത്തിന്റെ ഒന്നാംനാളിൽ ചില സ്ത്രീകൽ വന്നു. തൈലംപൂശാനാണു വന്നത്. പക്ഷെ, വൈകിപ്പോയി! കാരണം, അവര്‍ക്കു വെളിപ്പാടില്ലായിരുന്നു. എന്നാൽ, അവൽ മുന്‍പെ ചെയ്തു! തന്നാൽ ആവതുചെയ്തു.

തൈലം പൂശുമ്പോൽ അനേകരെ സ്പര്‍ശിക്കുകയാണ്. വരാനുള്ള തലമുറയോടു ദൈവത്തെക്കുറിച്ചു ഘോഷിക്കുകയാണ്. തലമുറകൽ പറയണം, സഭകൽ പറയണം ''ഒരു സഹോദരനു­ണ്ടായിരുന്നു, ഒരു സഹോദരിയു­ണ്ടായിരുന്നു. തൈലംപൂശാൻ ഒരമ്മയു­ണ്ടായിരുന്നു അപ്പനു­ണ്ടായിരുന്നു''. എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചും അങ്ങനെ പറയുമോ? ''തന്നാൽ ആവതുചെയ്തു'' എന്നു യേശു നമ്മെക്കുറിച്ചു പറയുമോ?(ഇപിപിഎഫ് സംസ്ഥാനവാര്‍ഷികത്തിൽ ചെയ്ത പ്രഭാഷണത്തിന്റെ സംഗ്രഹം. തയ്യാറാക്കിയത്: ബാബു അഞ്ചേരി.കടപ്പാട് .ഗുഡ്ന്യൂസ്‌)


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,686

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 478607 Website Designed and Developed by: CreaveLabs