കുസ്താന്തിനോസിന്‍റെ ക്രിസ്തുമസ് ‘മോഡി’ഫിക്കേഷന്‍- യേശുദാസ് തോമസ് ദോഹ

Voice Of Desert 10 years ago comments
കുസ്താന്തിനോസിന്‍റെ  ക്രിസ്തുമസ്  ‘മോഡി’ഫിക്കേഷന്‍- യേശുദാസ് തോമസ് ദോഹ

ക്രിസ്തുമസ് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യ൦ കടന്നു വരുന്നത് വീടിന്ടെ മുന്‍പില്‍ കത്തി നില്‍ക്കുന്ന ഒരു നക്ഷത്രം, പുല്‍ക്കൂട്‌, അതില്‍ കുറെ പശുക്കളും, യോസേഫും, മറിയയും, ഉണ്ണിയേശുവും, വിദ്വാന്മാരും  കൂടാതെ കൊട്ടിപ്പാടി വരുന്ന ഗായക സംഘവും അതിനൊപ്പം സാന്താക്ലോസും ഒക്കെയാണ്.

എല്ലായിടത്തും സന്തോഷത്താല്‍ നിറയുമ്പോള്‍  ആരും അധികം ഓര്‍ക്കാതെ പോകുന്ന ഒരു ചരിത്രം മരുവശത്തുണ്ട്. യേശുവിന്റെ ജനനത്തിങ്കല്‍ ബെതലഹേമിലും അതിന്റെ എല്ലാ അതിരുകളിലുമുള്ള ഭവനങ്ങളില്‍ നിലവിളിയുടെ ദിവസങ്ങളായിരുന്നു. ഹെരോദാ രാജാവ് രണ്ടു വയസിന്  താഴെയുള്ള എല്ലാ ആണ്‍കുട്ടികളെയും തിരഞ്ഞു പിടിച്ച് കൊല്ലുന്ന നാളുകള്‍. നൊന്തു പ്രസവിച്ച മാതാവിന്റെയും, പിതാവിന്റെയും കുടുംബത്തിലുള്ളവരുടെയും ദീനരോദനങ്ങളാല്‍ മുഖരിതമായ ദിനങ്ങള്‍. സകലജനത്തിനും ഉണ്ടാകുവാനുള്ള സന്തോഷം ദൂതന്മാര്‍ പങ്കിടുമ്പോള്‍ മറുവശത്ത് കൂട്ടനിലവിളി.

തുടര്‍ന്നിങ്ങോട്ട് ക്രിസ്തിയ സഭയ്ക്ക് പീഡനങ്ങളുടെ ചരിത്രമാണ് പറയാനുള്ളത്. എങ്കിലും ക്രിസ്തിയ സഭയുടെ അടിസ്ഥാനം ജീവനുള്ള കല്ലായ യേശുക്രിസ്തുവില്‍ ഇട്ടിരിക്കുന്നതിനാല്‍ ആരൊക്കെ ഇടിച്ചു കളയുവാന്‍ ശ്രമിച്ചിട്ടുണ്ടോ അവരൊക്കെ പരാജയപ്പെട്ടു, ജീവനുള്ള ദൈവത്തിന്റെ സഭ ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുന്നു.

യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തോടു കൂടെ യഹുദാപീഡനം തുടങ്ങി, തുടര്‍ന്ന്‍ സ്തേഫാനോസിന്റെ രക്തസാക്ഷി മരണ൦, യാക്കോബ് അപ്പോസ്തോലന്റെ വധം, ഇതൊക്കെ സഭയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പിച്ചു എങ്കിലും അതൊക്കെ സഭയുടെ വളര്‍ച്ചയ്ക്ക് ഇടയാക്കിയതല്ലാതെ തളര്‍ത്തുവാന്‍ ആരെക്കൊണ്ടും സാധിച്ചില്ല. കാരണം യേശു പറഞ്ഞു “ഞാന്‍ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല”. യഹുദാ പീഡനത്തിനു ശേഷം റോമാപീഡനം നീറോ ചക്രവര്‍ത്തിയില്‍ തുടങ്ങി ഡോമിഷ്യന്‍, ഡിഷ്യസ് എന്നിങ്ങനെ ഡയക്ലീഷ്യന്‍ വരെ തുടര്‍മാനമായി ഭരിച്ച ഭരണതലവന്‍മാരൊക്കെ ദീര്‍ഘ വര്‍ഷങ്ങള്‍ സഭയെ അതിക്രൂരമായി പീഡിപ്പിക്കുകയുണ്ടായി. എന്നിട്ടും സഭയുടെ വളര്‍ച്ചയെ തടയാനായില്ല എന്നതാണ് ചരിത്ര൦. കാരണം തെര്‍തുല്യന്റെ വാക്കുകളില്‍ പറഞ്ഞാല്‍ രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്തായിത്തീര്‍ന്നു.

എന്നാല്‍ കുസ്തന്തനോസ് ചക്രവര്‍ത്തി അധികാരത്തില്‍ വന്നതോടു കൂടെ സഭയ്ക്കെതിരെയുള്ള പീഡനത്തിനു ശമനം വരിക മാത്രമല്ല ഉണ്ടായത് മറിച്ച് മറ്റു മതങ്ങളെപ്പോലെ ക്രിസ്തുമതവും ആംഗികരിക്കപ്പെട്ട മതമായിത്തീര്‍ന്നു കുസ്തന്തനോസ് ക്രിസ്ത്യാനിയായിരുന്നില്ലെങ്കിലും തന്‍റെ മരണ സമയത്ത് താന്‍ സ്നാനമേറ്റ് ക്രിസ്ത്യാനിയായിത്തീരുവാനിടയായി. തന്‍റെ ഭരണ കാലത്ത് സഭയും രാഷ്ട്രവും തമ്മില്‍ സഹവര്‍ത്തിത്വത്തിലാകുവാനിടയായി. തല്‍ഫലമായി എല്ലാവരും ക്രിസ്തുമത൦ സ്വീകരിക്കണമെന്ന് കല്പന പുറപ്പെടുവിച്ചതു മൂല൦ അപ്പോസ്തോലിക ഉപദേശത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ മനസ്സിനു രൂപാന്തരം വരാത്ത ഒരു വലിയ കൂട്ട൦ ക്രിസ്തുമതം സ്വീകരിച്ചു. അങ്ങനെ കുസ്തന്തനോസ് December 25 ക്രിസ്തുമസ് ദിനമായും ഞായറാഴ്ച്ച പൊതു അവധി ദിവസമായും പ്രഖ്യാപിച്ചു. ക്രിസ്തുവുമായി ഒരു ബന്ധവുമില്ലാത്ത സമ്മിശ്രജാതിയുടെ കൂട്ടമായി ക്രിസ്തുമതം മാറുവാനിടയായി. അതു മൂല൦ അനേക൦ ദുരുപദേശങ്ങള്‍ ക്രിസ്തിയ സഭയില്‍ കടന്നു കൂടി, അതില്‍ ചിലതാണ് കുട്ടികളെ സ്നാനപ്പെടുത്തുക, മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, സുര്യ നമസ്കാരികള്‍ ചെയ്യുന്നത് പോലെ പ്രാര്‍ത്ഥിക്കുമ്പോള്‍ കിഴക്കോട്ടു തിരിയുക മുതലായവ. കുസ്തന്തനോസിന്റെ മറ്റൊരു സംഭാവനയാണ് രാജമുദ്രയിലെ കഴുകന്റെ ചിഹ്നം മാറ്റി തല്‍സ്ഥാനത്ത് കുരിശ് സ്ഥാപിച്ചത്.

തുടര്‍ന്നിങ്ങോട്ട്‌ വന്നപ്പോള്‍ ഇപ്പോള്‍ നമ്മള്‍ ക്രിസ്തുമസ് ദിനത്തില്‍ കണ്ടുവരുന്ന വെളുത്തു നീണ്ട താടിയും വെള്ളക്കോളറുമുള്ള ചുവന്ന നീണ്ട കോട്ടും അരയില്‍ കറുത്ത ബെല്‍റ്റും ഒക്കെയണിഞ്ഞു കുട്ടികള്‍ക്ക് സമ്മാനവുമായി വരുന്ന സാന്റാക്ലോസ്‌. സെന്റ്‌ നിക്കോളാസ് എന്ന ഗ്രീക്ക് ബിഷപ്പ് ഡിസംബര്‍ 24-)൦ തീയതി കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി കടന്നു വരുന്നതിനെ ക്രിസ്തുമസ് ദിനവുമായി കൂട്ടിചേര്‍ത്തു. ഇതിന് ആദ്യം അമെരിക്ക കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചാരം ലഭിക്കുകയും പിന്നീട് എല്ലായിടത്തേക്കും വ്യാപിക്കുകയുമുണ്ടായി. “സെന്റ്‌ നിക്കോളാസിന്റെ ഒരു സന്ദര്‍ശനം” എന്ന ഗാനം വളരെ പോപുലര്‍ ആകുവാനിടയായി.

ഇന്നത്തെ കേരളിയ ക്രിസ്തിയ ദേവാലയങ്ങളില്‍ കണ്ടുവരുന്നത് സിനിമാ ഗാനങ്ങളുടെ ഈണ൦ കടമെടുത്ത് പാരഡി പാടിക്കൊണ്ട് വീടുകള്‍ തോറും കയറിയിറങ്ങി പണം പിരിക്കുന്ന ഏര്‍പ്പാടായി  ക്രിസ്തുമസ്. അതോടൊപ്പം മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിച്ചു, കൂടുതല്‍ ‘പോത്തുകളുടെ’ നിലവിളി ഉയര്‍ന്നു.

കുസ്തന്തനോസിന്റെ സംഭാവനയാണ് ഡിസംബര്‍ 25 ക്രിസ്തുമസ് ആഘോഷം എങ്കില്‍ സല്‍ഭരണത്തിനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് ഇതിനെയോന്ന് “Modi”fy ചെയ്തു കൂടാ എന്നുണ്ടോ? ഇതിനര്‍ത്ഥം മുമ്പുണ്ടായിരുന്നതെല്ലാം ദുര്‍ഭരണമായിരുന്നു എന്നല്ലേ. കുസ്തന്തനോസിന്റെ ഞായറാഴ്ചത്തേ പൊതു അവധിയും എടുത്ത് കളഞ്ഞ് അന്നു കൂടെ സല്‍ഭരണമാക്കിത്തീര്ക്കുമ്പോള്‍ യഥാര്ത്ഥമായി ആത്മാവിലും സത്യത്തിലും ആരാധനയ്ക്കായി കൂടി വരുന്ന ഒരു ചെറിയ കൂട്ടത്തിന് പീഡനത്തിന്റെ കാലമായിരിക്കും ഇനിയുള്ള ദിനങ്ങള്‍.

ഇനിയും പള്ളികളില്‍ അച്ചന്മാരും ബിഷപ്പുമാരും കുട്ടികളെ പഠിപ്പിക്കുവാന്‍ പോകുന്ന ക്രിസ്തുമസ് ഗാനം ചിലപ്പോള്‍  ഇങ്ങനെയായിരിക്കാം.

“മോടിയോടെ മോദി എഴുന്നെള്ളുന്നു

നാടിന്റെ നാഥന്‍  എഴുന്നെള്ളുന്നു

മലര്‍വീഥിയൊരുക്കി എമ്മെല്ലേമാര്‍

പുല്‍മെത്ത വിരിച്ചു കാവിവരന്മാര്‍”.

സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാരക്ഷയെക്കുറിച്ചു ആരോടും ഒരക്ഷരം പോലും മിണ്ടരുതെന്ന് പാര്‍ലമെന്റില്‍ നിയമം പാസാക്കുമ്പോള്‍ ഒരു കൂട്ട൦ ജനം ഒരുമനപ്പെട്ടു കൂടി വന്ന്‍ ദൈവത്തോട് നിലവിളിച്ചു പറയേണ്ടത്; ആകാശവും ഭൂമിയു൦ സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനെ, ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായത് നിരൂപിക്കുന്നതും എന്ത്”. എന്നിങ്ങനെ രാജ്യത്തെല്ലാടവും പ്രാര്‍ത്ഥന സംഘടിപ്പിച്ചു യേശുവിന്റെ ദാസന്മാര്‍ക്ക് പൂര്ണ്ണ ധൈര്യത്തോടെ വചന൦ പ്രസ്താവിക്കുവാനുള്ള ക്യപയ്ക്കായി അപേക്ഷിക്കുകയാണ് വേണ്ടത്.

ഏറ്റവും വലിയ സാമ്രാജ്യത്തെ വാണിരുന്ന നെബൂഖദ്നെസര്  ചക്രവര്‍ത്തിയുടെ ജീവിതത്തില്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവ൦ ഒരു  “Modi”fication വരുത്തി. ഒരുദിവസം രാവിലെ സല്‍ഭരണത്തിനായി ഇറങ്ങിപ്പുറപ്പെടും നേരം, നോക്കിയപ്പോള്‍ തന്‍റെ ദേഹത്തിലെ രോമം കഴുകന്‍റെ തൂവല്‍ പോലെയും നഖം പക്ഷിയുടെ നഖം പോലെയും വളര്‍ന്നു വരുന്നു. തന്റെ രാജ്യത്ത് പശുക്കളെയൊന്നും കൊല്ലരുതെന്ന് നിയമം പാസ്സാക്കിയില്ലെങ്കിലും സാലഡ് മാത്രം കഴിച്ചു ജീവിച്ചിരുന്ന വെജിറ്റേറിയനായ തനിക്ക് ഇപ്പോള്‍ പുല്ലു തിന്നാനോരാഗ്രഹം . വേഗം തൊഴുത്തിലേക്ക്‌ ചെന്ന്‍ കാളകളോടൊപ്പം ചേര്‍ന്ന്‍ പുല്ലു തിന്നാനും അവയോടൊപ്പം കിടന്നുറങ്ങുവാനും തുടങ്ങി. അങ്ങനെ അടുത്ത ഇലക്ഷന്‍ വരുന്നത് വരെ അവയോടൊപ്പമായിരുന്നു പാര്‍പ്പ്‌. അപ്പോഴേക്കും താന്‍ ഒരു കാര്യം പഠിച്ചു “ മനുഷ്യരുടെ രാജത്വത്തിന്മേല്‍ അത്യുന്നതനായവന്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്ന്”.

ദൈവജനം ഒരുമനപ്പെട്ടു പ്രാര്‍ത്ഥിക്കുവാന്‍ തയ്യാറായാല്‍ അധികം താമസിയാതെ നെബൂഖദ്നെസര് തന്‍റെ രാജ്യത്തെല്ലാടവും എഴുതി അയച്ച എഴുത്തു പോലൊന്ന് ഇന്ത്യാ രാജ്യത്തും പരസ്യമാകുവാന്‍ സാധ്യതയുണ്ട്......     

 

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,974

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 480516 Website Designed and Developed by: CreaveLabs