നൊവൊമിയോട് പറ്റി നിന്ന രൂത്തിന്റെ അനുഭവ പശ്ചാത്തളങ്ങള് നമുക്ക് സുപരിചിതമാണല്ലോ? ന്യായാധിപന്മാര് ന്യായപാലനം നടത്തിയ കാലത്ത് ദേശത്ത്’ ക്ഷാമം ഉണ്ടായപ്പോള്‍ എലീമേലെക്ക് ഭാര്യ നൊവൊമിയേയും രണ്ടു പുത്രന്മാരെയും കൂട്ടി ( മഹ്ലോന്,കില്യോന്‍) യെഹൂദയിലെ ബേത്ത്ളേഹെമില് നിന്നും മോവാബ് ദേശത്ത് പരദേശിയായി പാര്‍ക്കുവാന്‍ പോയി. അവിടെ വച്ച് എലീമേലെക്ക് മരിച്ചു. രണ്ടു പുത്രന്മാരും മോവബ്യ സ്ത്രീകളെവിവാഹം ചെയ്യ്തു, ഓര്‍പ്പയും, രൂത്തും 10വര്‍ഷം അവിടെ പാര്‍ത്തു. എന്നാല്‍ രണ്ട് ആണ് മക്കളും മരിച്ചു. . നൊവൊമി മടങ്ങി യെഹൂദ ദേശത്ത് പോകാന്‍ യാത്രയായി. മരുമക്കളോടു അവരവരുടെ വീട്ടില്‍ മടങ്ങി പോകുവാന്‍ പല കാരണങ്ങളും പറഞ്ഞു. മരിച്ചവരോടും എന്നോടും നിങ്ങള്‍ ചെയതത് പോലെ യഹോവ നിങ്ങളോടും ദയ ചെയ്യട്ടെ എന്നു പറഞ്ഞു ചുംബിച്ചു. ( രൂത്ത്- 1-9) അവര്‍ ഉച്ചത്തില്‍ കരഞ്ഞു. അവര്‍ വ്യസനിക്കുകയും പൊട്ടികരയുകയും ചെയ്യതെങ്കിലും ഓര്‍പ്പ അമ്മായിയമ്മയെ ചുംബിച്ചു പിരിഞ്ഞു. ( രൂത്ത്-1 14) രൂത്തോ അമ്മായിയമ്മയോടു പറ്റി നിന്നു. ഓര്‍പ്പ പോയ പോലെ പോകാന്‍ നൊവോമി വീണ്ടും രൂത്തിനോട് പറയുമ്പോള്‍ രൂത്ത് പറഞ്ഞത് നിന്നെ വിട്ടു പിരിയാനും നിന്റെ കുടെ വരാതെ മടങ്ങിപ്പോകാനും എന്നോടു പറയരുതേ: നീ പോകുന്നേടത്തു ഞാനും പോരും, നീ പാര്‍ക്കുന്നിടത്തു ഞാനും പാര്‍ക്കും , നിന്റെ ജനം എന്റെ ജനം , നിന്റെ ദൈവം എന്റെ ദൈവം, മരണത്താലല്ലാതെ വിട്ടു പിരിയുകയില്ലന്ന് രൂത്ത് ഉറച്ചു എന്ന് നൊവോമി മനസ്സിലായപ്പോള്‍ സംസാരിക്കുന്നതു മതിയാക്കി. അവര്‍ രണ്ടു പേരും ബെത്ലഹേമം വരെ നടന്ന് എത്തി; ഇവള് നൊവോമി എന്ന് പറഞ്ഞ് പട്ടണം, സ്ത്രി ജനം ഇളകി . എന്നാല്‍ അവള് പറഞ്ഞത് എന്നെ നൊവോമി എന്നല്ല മാറാ എന്ന് വിളിപ്പിന്‍ . സര്വ്വശക്തന് എന്നോട് ഏറ്റവും കൈപ്പായത് പ്രവര്‍ത്തിച്ചിരിക്കുന്നു. നിറഞവളായി പോയി, ഒഴിഞ്ഞവളായി വന്നിരിക്കുന്നു സര്വ്വശക്തന് ദുഖിപ്പിച്ചു എന്നൊക്കെ നൊവോമി പറഞ്ഞു എങ്കിലും സര്വ്വശക്തന് വലിയ കാര്യങ്ങളെ ചെയ്യ്തതും മാറായെ മധുരമാക്കി തീര്‍ത്ത വഴികളും കരുതലുകളും മാനിച്ചതും ജീവിതത്തില്‍ അനുഭവിച്ചറിയുവാന്‍ സാധിച്ചു.
സര്വ്വശക്തന് പരീക്ഷയോടു കുടെ നീക്കു പോക്ക് തരും , ദോഷങ്ങളാല് ആരേയും പരീക്ഷിക്കുന്നവനല്ലദൈവം . നിറഞ്ഞവളായി വന്ന് ഒഴിഞ്ഞവാളായി സ്വന്ത ദേശത്ത് ചെല്ലുമ്പോള്‍ ഉണ്ടാകുന്ന വേദനകള്‍ , നിന്ദകള്‍ , പരിഹാസങ്ങള്‍ എത്ര മാത്രം സഹിച്ചു എന്ന് നമുക്ക് ചിന്തിക്കാം. സര്‍വ്വശക്തന്റെ ചിറകില്‍ കീഴെ ആശ്രയിച്ച് വരുന്ന ആരെയും കൈവിടില്ല. പൂര്‍ണ്ണ പ്രതിഫലം തരും( രൂത്ത് 2:12)
നൊവോമി രൂത്തുമായി കൊയ്ത്തിന്റെ ആരഭത്തില്‍ തന്നേ ബേത്ത്ളേഹെമില് എത്തി, അല്പനെരമേ വീട്ടില്‍ താമസിച്ചുള്ളു. രൂത്ത് – 1:8:9 ല്‍ പറയുന്നതുപോലെ, നൊവോമിയോട് രൂത്ത് ഞാന്‍ വയലില്‍ ചെന്ന് എന്നോടു ദയ കാണിക്കുന്നവനോട് കതിര് പെറുക്കട്ടെ എന്ന് ചോദിച്ചു. പോയ്ക്കൊള്കുക മകളെ എന്ന് പറഞ്ഞു. വയലില്‍ കൊയ്ത്തുകാരുടെ പിന്നാലെ ചെന്ന് പെറുക്കി. ഭാഗ്യവശാല്‍ അവള് ബോവസ്സിന്റെ വയലില്‍ എത്തി.അവള് വയലില്‍ ആയിരുന്ന മേലാളിനോട് ചോദിച്ച ശേഷമാണ് പെറുക്കിയത്. ബോവസ് വന്നപ്പോള്‍ അന്വേഷിക്കുകയും വിവരങ്ങള്‍ ബോവസ് രൂത്തിനെ കുറിച്ച് അറിഞ്ഞതിനാലും ബോവസ് രൂത്തിനോട് പറഞ്ഞ അഞ്ച് കാര്യങ്ങള്‍ നമ്മുക്ക് ശ്രദ്ധിക്കാം.
1. കേട്ടോ മകളെ പെറുക്കുവാന്‍ വേറെരു വയലില്‍ പോകേണ്ട , ഇവിടം വിടുകയും വേണ്ട – രൂത്ത് -2:9
2. ബാല്യക്കാര് നിന്നെ തൊടരുതെന്ന് അവരോട് കല്പിച്ചിട്ടൂണ്ടെന്നും പറഞ്ഞു- രൂത്ത് 2:9
3. ദാഹിക്കുമ്പോള്‍ ബാല്യക്കാര് കോരിവച്ചത്തില് നിന്നും കുടിച്ചു കൊള്‍ക രൂത്ത് 2 :9
4. ഭക്ഷണ സമയത്തു ഇവിടെ വന്ന് ഭക്ഷണം കഴിക്ക രൂത്ത് 2:14
5. ഭയപ്പെടേണ്ട നീ ചോദിക്കുന്നതെക്കെയും ഞാന്‍ ചെയ്തു തരാം. നീ ഉത്തമയായ സ്ത്രീ എന്ന് പട്ടണക്കാര്‍ക്ക് എല്ലാം അറിയാം. ഞാന്‍ നിന്റെ വീണ്ടെടുപ്പുകാരന് ( രൂത്ത് 3 :11,12)
നമ്മുടെ സര്‍വ്വശക്തനില്‍ ആശ്രയിച്ചാല്‍ ലഭിക്കാത്തതായി ഒന്നുമില്ല സങ്കി -107:6,7ല്‍ പറയുന്നു അവര്‍ പാര്പ്പാന് തക്ക പട്ടണത്തില്‍ ചെല്ലേണ്ടതിനു അവരെ ചൊവ്വേയുളള വഴിയില്‍ നടത്തി എന്ന് , മറായെ മധുരമാക്കി, നൊവോമി ഒഴിഞ്ഞവാളായി ബേത്ത്ളേഹിമില് എത്തിയ മാറായുടെ അനുഭവം മാറി, നിന്ദ, പരിഹാസം . വേദനകള്‍ മാറി. ആരഭത്തെക്കാള് അവസാനം നല്ലതാക്കി തീര്‍ത്ത സര്വ്വശക്തന് ദയയും കൃപയും നല്കി അനുഗ്രഹിച്ചു. പ്രാണന്നെ തണുപ്പിച്ചു, ആശ്വാസം നല്കി (സങ്കി -94:19)ആര്ത്തിയുള്ളവന് തൃപ്തി വരുത്തുന്നു. വിശപ്പുള്ളവനെ നന്മ കൊണ്ട് നിറക്കുന്നു (സങ്കി: 107:8)
അങ്ങനെ രൂത്ത് ബോവസിന്റെ വയലില്‍ യവകൊയ്ത്തും , ഗോതമ്പുകൊയ്ത്തും തീരുവോളം പെറുക്കി. അന്യ ദേശത്തുകാരിയായ രൂത്തിനോടു ബോവസ് കാണിച്ച ദയയും കൃപയും ഓര്‍ത്തു അവള് ബോവസിന്റെ മുന്മ്പില് സ്രാഷ്ടാഗം വീണു. ഇവിടെ രൂത്തിനു കറ്റകളില്‍ നിന്ന് തന്നെ വലിച്ചിട്ടു കൊടുത്തു. മലര് കൊടുത്തു, അവള് തിന്ന് തൃപ്തിയായ ശേഷം അമ്മായിമ്മക്കും കൊണ്ട് കൊടുത്തു. ദാഹജലം , ഭക്ഷണം എല്ലാം നല്കി. ഈ വീണ്ടെടുപ്പുകാരന് ബോവസ്( രൂത്ത്-4ല്‍) രൂത്തിന്റെ വീണ്ടെടുപ്പുകാരനായി.പട്ടണത്തിലെ സകല ജനവും മൂപ്പന്മാരും സാക്ഷികളായി. ബോവസിന്റെ ഭാര്യ രൂത്ത് ഒരു മകനെ പ്രസവിച്ചു( രൂത്ത് -4:14-15) നൊവോമിക്കു ഇങ്ങനെ ഒരു തലമുറ ലഭിക്കുമെന്ന് ചിന്തിച്ചതല്ലന്ന് മാത്രമല്ല , ഈ മകന് ഓബേദ് നൊവോമിയുടെ വാര്‍ദ്ധക്യത്തില്‍ ആശ്വാസകനും പോഷകനും ആയിരിക്കും , ഇങ്ങനെ നൊവോമിക്കു വീണ്ടെടുപ്പുകാരനെയും ലഭിച്ചു.
രൂത്ത് ഒരുഉത്തമ സ്ത്രി ആയി തീര്‍ന്നതുപോലെ അനുഗ്രഹിക്കപ്പെട്ടവളായിരുന്നതുപോലെ സര്‍വ്വശക്തനില്‍ ആശ്രയിച്ച് മുമ്പോട്ട് പോകാം , ദേശത്ത് , ഭവനങ്ങളില്‍ സാക്ഷികളായി ഒരു ഉത്തമ സ്ത്രിയുടെ അനുഭവം നല്കി തരേണ്ടതിനായി സര്‍വ്വശക്തനോടു പ്രാര്‍ത്ഥിക്കാം, യഹോവ ഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും . സദൃ: 31:30