ലണ്ടന്‍: നേരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സ്വന്തം പടം മൊബൈല്ഫോണില്പകര്ത്തി നിരന്തരം ഫേസ്ബുക്കില്‍പോസ്റ്റ് ചെയ്യുന്നവര്‍ക്ക് ബ്രിട്ടനില്‍നിന്ന് ഇതാ ഒരു മുന്നറിയിപ്പ്. മൂന്ന് പ്രമുഖ ബിസിനസ് സ്കൂളുകള്നടത്തിയ പഠനത്തില്ഇതത്ര നല്ലതല്ലെന്നാണ് കണ്ടെത്തിയത്. ആത്മരതിക്കാരായി സ്വയം മാറും എന്നതല്ല, കണ്ടു കണ്ട് കാഴ്ചക്കാര്നിങ്ങളില്നിന്ന് അകലും എന്നാണ് ഈ പഠനങ്ങള്വെളിപ്പെടുത്തുന്നത്.
ബര്‍മിങ് ഹാം, എഡിന്‍ബര്‍ഗ്, ഹെരിയറ്റ്വാട്ട് സര്‍വകലാശാലകളിലെ ബിസിനസ് സ്കൂളുകള്സംയുക്തമായാണ് പഠനം നടത്തിയത്. ആരൊക്കെ ഇത് കാണും എന്നൊന്നും ഓര്‍ക്കാതെ നിരന്തരം സ്വന്തം ഫോട്ടോകള്പോസ്റ്റ് ചെയ്യുന്നവരോട് ആളുകള്‍ക്ക് പ്രതിപത്തി കുറയുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഇത് ബന്ധങ്ങളുടെ ആഴം കുറയ്ക്കും. സോഷ്യല്‍നെറ്റ് വര്‍ക്കുകളിലെ പതിവുകാര്‍ക്ക് ഈ വിവരത്തില്അത്ര അത്ഭുതമുണ്ടാവില്ലെങ്കിലും ആധികാരികമായ ഇത്തരം പഠന റിപ്പോര്ട്ടുകള്ഇതാദ്യമായാണ് പുറത്തുവരുന്നത്.
ശരാശരി 24 വയസ്സ് പരിധിയിലുള്ള 508 ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കിടയിലാണ് പഠനം നടന്നത്. സോഷ്യല്‍നെറ്റ് വര്‍ക്കിലുള്ള സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, മറ്റുള്ളവര്എന്നിവരില്നിന്ന് എത്ര മാത്രം വൈകാരിക പിന്തുണയും അടുപ്പവും അനുഭവിക്കാന്കഴിയുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടിയ ശേഷം നടത്തിയ താരതമ്യ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.