യോഗ്യതയുള്ള പ്രധാന ശില്പി Thomas A.Y BTh, BA, MDiv

Voice Of Desert 10 years ago comments
യോഗ്യതയുള്ള പ്രധാന ശില്പി                      Thomas A.Y BTh, BA, MDiv

ചില ദിവസങ്ങക്ക് മുമ്പ് ഒരു സുവിശേഷകന്‍ തനിക്കുള്ള ദൈവവിളിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു ഫെയിസ് ബുക്കിലെ ചില പ്രസ്താവനകള്‍  എനിക്ക് സന്ദേശമായി അയച്ചു. ദൈവവിളിയെക്കുറിച്ചുള്ള  സുവിശേഷകന്റെ  ആശയങ്ങള്‍   തിരുവചനാടിസ്ഥാ നത്തിലുളളതായിരുന്നില്ല. എവിടെയോ ആരോ പറഞ്ഞു കേട്ട പ്രസ്താവനകള്‍  അപ്പാടെ പക൪ത്തി പ്രചരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.

 

ശുശ്രുഷയില്‍ ക്രിസ്തുവിനെ അനുകരിച്ചു ദൈവത്തിനന്‍റെ  മഹത്വത്തിനായും ദൈവരാജ്യത്തിന്റെ കെട്ടുപണിയും പ്രയത്നിക്കുന്നതിനു വേണ്ടിയുള്ള ഏകവിളിയാണ് ക്രിസ്ത്യനികള്‍ക്കുള്ളത്. എന്നാല്‍ ഈ ഏകവിളിയല്‍ വ്യതസ്തങ്ങളായ പ്രവ൪ത്തനങ്ങളുണ്ട്.

 

1 കൊരിന്ത്യര്‍ 3:9-10 വാക്യങ്ങളല്‍  ദൈവത്തിന്റെ മന്ദിരത്തെ പറ്റി  പൗലോസ് പറയുമ്പോlള്‍  വേലക്കാരെയും അവരുടെ പ്രവ൪ത്തികളെയും    മനിസല്‍ കണ്ടിരുന്നു എന്ന് വ്യക്തമാണ്. അപ്പൊസ്തലനായ പൗലോസ്  ജ്ഞാനമുെള്ളാരു   പ്രധാന ശില്പി എന്ന് സ്വയം വിശേഷിപ്പിച്ചിരിക്കുന്നു.

 

ദൈവത്തിന്റെ ഗൃഹനി൪മാണമാണ് അപ്പോസ്തലന്‍ ചെയ്ത പ്രവ൪ത്തിയെന്നു 9-ാ൦ വാക്യത്തില്‍  പറഞ്ഞിരിക്കുന്നു. പലരാണ് വേലക്കാരെങ്കിലും അടിസ്ഥാനം യേശു ക്രിസ്തു  മാത്രമാണ്. ( വാ. 11, യാക്കോബ് 8:12; 10:9;14:6; അപ്പൊ. പ്രവ. 4:12). യേശു   ക്രിസ്തു എന്ന ആ അടിസ്തനതിന്മേലാണ് സകലവും പണിതിരിക്കുന്നത്.

 

എല്ലാ വേലക്കരോടും കൂട്ടുവേലക്കാരോടും   ഒരു ചോദ്യം ചോദിക്കട്ടെ. നിങ്ങളുടെ പ്രവ൪നത്തിന്‍റെ  മേന്മ എന്താണ് ? (What is the quality of your work?) നിങ്ങളുടെ അടിസ്ഥാനം ഏതാണ് ? (What is your foundation?) തീയലുള്ള ശോധനയില്‍ നിങ്ങളുടെ പ്രവ൪ത്തി  നിലനില്ക്കുമോ ? (Will the work remain the time of testing?) തീയാലുള്ള ശോധനയില്‍ അടിസ്ഥാനമായിരിക്കുന്നത് പ്രവ൪ത്തിയുടെ മേന്മയിലാണ്, പ്രവ൪ത്തിയുടെ വലുപ്പത്തിലല്ല.

 

1 കൊരിന്ത്യര്‍ 3:13-14, വാക്യങ്ങളില്‍ വിവിധ സ്വഭാവമുള്ള വേലക്കാരെ കാണുവന്‍ സാധിക്കുന്നു. വ്യത്യസ്തങ്ങളായ പ്രതിഫലമാണ് അവ൪ക്ക്  ലഭിക്കുന്നത്. "ആ ദിവസം അതിനെ തെളിവാക്കും; അത് തീയോടെ വെളിപ്പെട്ടു വരും; ഓരോരുത്തന്റെ  പ്രവ൪ത്തി  ഈ വിധം എന്ന് തീ തന്നേ ശോധന ചെയ്യും. ഒരുത്തന്‍ പണിത പ്രവ൪ത്തി  നിലനില്ക്കും എങ്കില്‍ അവനു പ്രതിഫലം കിട്ടും."

 

വേലക്കാരന്‍ തന്‍ പണിയുന്ന ഗൃഹത്തിൻറ്റെ ഓരോ ഭാഗം പണിയുന്നതിനും  അനുയോജ്യമായ ഉപകരണങ്ങള്‍ ആവശ്യമാണ് എന്ന് നമുക്കറിയാമല്ലോ. ഓരോ ഭാഗവും പണിയുന്നതിനുള്ള ഉപകരണത്തെക്കുറീച്ചുള്ള വ്യക്തമായ ധാരണ ഒരു നല്ല വേലക്കരനുണ്ടായിരിക്കും, ഉണ്ടായിരിക്കണം. അനുയോജ്യമായ ഉപകരണങ്ങള്‍ ഇല്ല എങ്കില്‍ വേലക്കാരന്റെ  പ്രവ൪ത്തനത്തെ കഠിനമായി അത് ബാധിക്കും.

 

സുവിശേഷപ്രവര്‍ത്തനം ഫലവത്താകുന്നതിനു ഉപയോഗിക്കേണ്ടുന്ന വളരെ അത്യാവശ്യമായ ചില ഉപകരണങ്ങള്‍ താഴെ ചേ൪ക്കുന്നു .

 

ആത്മീയത: ബാഹ്യമായ പ്രകടനങ്ങളെയല്ല  ആത്മീയതകൊണ്ട് അ൪ത്ഥമാക്കുന്നത്. സ്ഥിരോത്സാഹ പൂ൪ണമായ തിരുവചനധ്യാനവും പ്രാര്‍ത്ഥനയും  ഇതില്‍ ഉള്‍പ്പെടുന്നു. അനേകം നല്ല പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ടെങ്കിലും  ആത്മീയതയെ തിരസ്കരിക്കുന്നതാണ് സുവിശേഷക൪ള്ള ഏറ്റവും ഗൌരവമേറിയ പരീക്ഷണം. ആത്മീയ ബലഹീനത സുവിശേഷകര്‍ക്കിടയില്‍ ഗൌരവമേറിയ പ്രശ്നമായി  മാറിയിരിക്കുന്നു. തിരുവചന വായനയുടെ അഭാവം തെറ്റായ പoിപ്പിക്കലുകള്‍  പ്രചരിപ്പിക്കുവന്‍ ഇടയാകുന്നു. അത് സാധാരണക്കാരായ വിശ്വാസികളെ തെറ്റിക്കുന്നതിനു ഇടയാക്കുന്നു. ഒട്ടനവധി മിഷനറിമാരും സുവിശേഷകരും ജനത്തെ സുവിശേഷികരിക്കുവന്‍ പായുന്നതുകൊണ്ട് പ്രാര്‍ത്ഥനയില്‍ ക൪ത്താവിനോപ്പം സമയം ചെലവഴിക്കുവാന്‍ കഴിയാതെ വരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മീയ ജീവിതം പ്രയാസപ്പെടുമെന്നതില്‍ സംശയമില്ല .

 

ശുശ്രുഷ മനോഭാവം: ശുശ്രുഷ മനോഭാവത്തിനുള്ള ഏറ്റവും നല്ല ഉദാഹരണം യേശുക്രിസ്തുവാണ് . മത്തായി 20:28ല്‍ " മനുഷ്യപുത്രന്‍ ശുശ്രുഷ ചെയ്യിപ്പാനല്ല ശുശ്രുഷിപ്പാനും  അനേക൪ക്ക്  വേണ്ടി തന്‍റെ  ജീവനെ മറുവിലയായി  കൊടുപ്പാനും വന്നതുപോലെ തന്നെ എന്ന് പറഞ്ഞു." ഒരുവന്‍ മറ്റൊരുവനെ നി൪വ്യാജമായി സ്നേഹിക്കുവാന്‍ തയാറാകുമ്പോള്‍ശുശ്രുഷാ മനോഭാവം ശക്തിയേറിയതാകുന്നു. യേശുക്രിസ്തു  മാനവജാതിയെ  സ്നേഹിച്ചു. അവന്‍മനുഷ്യനെ  സ്നേഹിച്ചതുകൊണ്ടു മനുഷ്യനെ ശുശ്രുഷിപ്പാനായീ ലോകത്തിലേക്ക് വന്നു.

 

പൗലോസ് സ്നേഹിക്കുന്ന ഒരു മിഷിനറി  ആയിരുന്നു. ഫിലിപ്പിയിലുള്ള സഭക്ക് പൗലോസ് അപ്പോസ്തോലന്‍ എഴുതുന്നത് "കൃപയില്‍ എനിക്ക് കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്റെ  ബന്തനങ്ങളിലും സുവിശേഷത്തിന്റെ  പ്രതിവാദത്തിലും സ്ഥിതീകരണത്തിലും ഞാന്‍ എന്റെ  ഹൃദയത്തില്‍ വഹിച്ചിരിക്കുന്നത് എനിക്ക് ന്യായമല്ലോ"(1:7). ചില൪ക്ക്  ജനത്തെ ശുശ്രുഷിപ്പന്‍ ആഗ്രഹമുണ്ടെങ്കിലും ജനത്തോടു അടുക്കുന്നതിനു താല്പര്യമില്ല. മറ്റു ചിലര് കസേരകളില്‍ ഇരുന്നുകൊണ്ട് മറ്റുള്ളവരെ കൊണ്ട് ശുശ്രുഷിപ്പിക്കുന്നു. മറ്റു ചിലര് പുസതകങ്ങളെയും സ്വകാര്യതയും അധികമായി ഇഷ്ടപ്പെടുന്നു. ക്രിസ്തു വിലേക്ക് ജനത്തെ നയിക്കുന്നത് അവരോടുള്ള സ്നേഹത്തില്‍ നിന്നും വെളിവാകേണ്ടാതാകുന്നു.

 

മാനവരക്ഷയില്‍ ദൈവത്തിന്‍റെ  ഉദ്ദേശ്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ്: തിരുവചനത്തില്‍ രേഖപെടുത്തിയിരിക്കുന്ന മാനവരക്ഷയില്‍ ദൈവത്തിന്റെ   ഉദ്ദേശ്യത്തെക്കുറിച്ചുള അടിസ്ഥാനപരമായ അറിവ് ഇല്ലാത്തവര്‍ക്ക് നമ്മോടുള്ള സുവിശേഷദ൪ശനത്തെ പൂര്‍ത്തീകരിക്കുവാന്‍ സാധ്യമല്ല. തിരുവചന വായനയും പഠനവും അതിനുള്ള ഉള്‍കാഴ്ചയും ദിശയും നല്കുന്നു.

 

മുകളില്‍ വിവരിച്ചവ പ്രധാനശില്പി എന്ന ഉദ്ബോധം ഉള്ളവ൪ക്ക്  ഉണ്ടായിരിക്കേണ്ടുന്ന   വസ്തുതകളാണ്. മുകളില്‍ വിവരിക്കപ്പെട്ടവയില്‍ ഗൃഹനി൪മാണത്തിനുള്ള എല്ലാ ഉപകരണങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു എന്നുള്ളതുകൊണ്ടാണ് പ്രധാനമായവയെ മാത്രം രേഖപെടുത്തിയത്. ദൈവിക വിളിയെ യഥാ൪ത്ഥമായീ  ഗ്രഹിച്ചു പരിശുദ്ധാത്മ നിയന്ത്രണത്തില്‍ ദൈവരാജ്യത്തിന്റെ  കെട്ടുപണിക്കായീ  ഉപയോഗപ്പെടുവാന്‍ സര്‍വ്വശക്തനായ ദൈവം നിങ്ങളെ ശക്തീകരിക്കട്ടെ  


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,311

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 478973 Website Designed and Developed by: CreaveLabs