വിശ്വാസികള്‍ക്കു പ്രവേശനമില്ല പ്രൊഫ­സര്‍ പുഷ്പ സാംകുട്ടി

Voice Of Desert 10 years ago comments
വിശ്വാസികള്‍ക്കു പ്രവേശനമില്ല                            പ്രൊഫ­സര്‍ പുഷ്പ സാംകുട്ടി

1990­-ലേക്ക് എന്റെ ഓര്‍മ്മയെ തിരി­ച്ചു­വി­ടു­ക­യാ­ണ്. ഞങ്ങള്‍ കുടും­ബ­മായി അന്ന് ഇന്ത്യ സന്ദര്‍ശി­ക്കു­ക­യു­ണ്ടാ­യി. ഏക­ദേശം മൂന്നു മാസത്തെ അവധി ഞങ്ങള്‍ക്കു­ണ്ടാ­യി­രു­ന്നു. അന്ന് ഞങ്ങ­ളുടെ മകന്‍ രഞ്ജി­ത്തിന് പത്തു വയസ്. മകള്‍ ബിന്ദു­വിന് ഏഴു വയസ്. മെയ് മാസ­ത്തില്‍ അവര്‍ ബന്ധു­ക്ക­ളു­ടെയും അയല്‍വാ­സി­ക­ളു­ടെയും കുട്ടി­ക­ളു­മായി കളിച്ചു ചാടി ഉല്ല­സി­ച്ചു.

ജൂണ്‍ മാസം ആരം­ഭി­ച്ച­പ്പോള്‍ അയ­ലത്തെ കുട്ടി­ക­ളെല്ലാം സ്‌കൂളില്‍ പോയി­ത്തു­ട­ങ്ങി. ഞങ്ങ­ളുടെ കുഞ്ഞു­ങ്ങള്‍ ഒറ്റ­യ്ക്കാ­യി. ദിവസം മൊത്തം വെറുതെ വീട്ടി­ലി­രുന്ന് അവര്‍ മുഷി­ഞ്ഞു.

''എന്നാല്‍ പിള്ളാരെ തിരു­വ­ന­ന്ത­പുരം കാണി­ക്കാം,'' ഞാന്‍ അഭി­പ്രാ­യ­പ്പെ­ട്ടു.

അത് എല്ലാ­വര്‍ക്കും സമ്മ­ത­മാ­യി­. തല­സ്ഥാന നഗരി കാണാ­മ­ല്ലോ. ഞാനും ഭര്‍ത്താവും കുഞ്ഞു­ങ്ങ­ളോ­ടൊത്ത് തിരു­വ­ന­ന്ത­പു­രത്ത് രണ്ടു­ദി­വസം ചില­വ­ഴി­ക്കാന്‍ തീരു­മാ­നി­ച്ചു.

ഒരു ചൊവ്വാഴ്ച അവിടെ എ­ത്തി. പട്ടണ­ത്തിലും പരി­സ­ര­ത്തിലു­മുള്ള ബന്ധു­മി­ത്രാ­ദി­കളെ സന്ദര്‍ശി­ച്ചു. അപ്പോ­ഴാണ് ഏക­-­ദി­ന­-­സ­വാരി ക്രമീ­ക­ര­ണ­ത്തെ­പ്പറ്റി കേട്ടത്. നാല്പതു രൂപ കൊടു­ത്താല്‍ മതി; അവി­ടെ­യുള്ള ഒരു ട്രാവല്‍ ഏജന്‍സി സന്ദര്‍ശ­കരെ തിരു­വ­ന­ന്ത­പു­രം, കോവ­ളം, വേളി തുട­ങ്ങിയ സ്ഥല­ങ്ങ­ളില്‍ പ്രത്യേക ബസില്‍ കൊണ്ടു­പോ­കും.

ബുധ­നാഴ്ച രാവിലെ ഒമ്പ­തു കഴി­ഞ്ഞ­പ്പോള്‍ ഞങ്ങള്‍ ട്രാവല്‍ ഏജന്‍സിയില്‍ എത്തി. ടൂറിസ്റ്റ് ബസ് അവിടെ തയ്യാ­റായി കിട­പ്പു­ണ്ട്. വിദേശ രാജ്യ­ങ്ങ­ളില്‍ നിന്നും കേരളം സന്ദര്‍ശി­ക്കുന്ന പത്തു മുപ്പതു മല­യാ­ളി­കള്‍ ബസി­ലു­ണ്ടാ­യി­രു­ന്നു. അക്കൂ­ട്ട­ത്തില്‍ ഓര്‍ത്ത­ഡോ­ക്‌സ്, കത്തോ­ലിക്കാ സഭാം­ഗ­ങ്ങ­ളായ ഏതാനും അമേ­രി­ക്കന്‍ മല­യാളി വനിതകളും ഉള്‍പ്പെട്ടിരു­ന്നു. കൂടു­തല്‍ പേരും ഹൈന്ദ­വര്‍.

പത്തു മണി­യോ­ട­ടു­ത്ത­പ്പോള്‍ ബസ് പുറ­പ്പെ­ട്ടു. ആദ്യം തിരു­വ­ന­ന്ത­പുരം നഗ­ര­ത്തി­ലൂടെ ബസ് ഓടി­ച്ചു. ഞങ്ങള്‍ പട്ടണം ചുറ്റി­ക്ക­ണ്ടു. ബസില്‍ ഘടി­പ്പി­ച്ചി­ട്ടുള്ള ഉച്ച­ഭാ­ഷി­ണി­യില്‍ കൂടി മദ്ധ്യ­വ­യ­സ്‌ക്ക­നായ ടൂര്‍ ഗൈഡ് റോഡിന്റെ ഇരു­വ­ശ­ങ്ങ­ളി­ലു­മുള്ള പ്രധാന സ്ഥാപ­ന­ങ്ങ­ളെ­ക്കു­റി­ച്ചുള്ള വിശദ വിവ­ര­ങ്ങള്‍ നല്‍കി­ക്കൊ­ണ്ടി­രു­ന്നു. പതി­നൊന്നു മണി കഴി­ഞ്ഞ­പ്പോള്‍ ശ്രീ പത്മ­നാ­ഭ­സ്വാമി ക്ഷേത്ര­ത്തിന്റെ മുമ്പില്‍­ബസ് നിന്നു. ക്ഷേത്ര­ത്തെ­പ്പ­റ്റി­യുള്ള ചരിത്ര വിവ­ര­ങ്ങള്‍ ഉച്ച­ഭാ­ഷി­ണി­യി­ലൂടെ നല്‍കി­യ­ശേഷം ടൂര്‍ ഗൈഡ് ഇങ്ങനെ ഒരു വിജ്ഞാ­പനം നട­ത്തി: ''ഇവിടെ നിങ്ങള്‍ക്ക് അര മണി­ക്കൂര്‍ ഉണ്ട്. ഹിന്ദു­ക്കള്‍ക്കു മാത്രമേ ഉള്ളില്‍ പ്രവേ­ശ­ന­മു­ള്ളു. ആ കാണുന്ന ലൈനിന് അപ്പു­റ­ത്തേക്ക് അന്യ­മ­ത­ക്കാര്‍ ആരും പ്രവേ­ശി­ക്ക­രു­ത്.''

ഞാനും ബസി­ലു­ണ്ടാ­യി­രുന്ന മറ്റു യാത്ര­ക്കാരും ക്ഷേത്ര­ത്തിന്റെ മുമ്പി­ലെ­ത്തി. എന്റെ ചുറ്റും പല സ്ത്രീകള്‍ ഉണ്ടാ­യി­രു­ന്നു. എന്നാല്‍ ടൂര്‍ ഗൈഡ് എന്നെ നോക്കി ഇങ്ങനെ പറ­ഞ്ഞു: ''നിങ്ങള്‍ ഈ ലൈന്‍ കടന്ന് മുന്നോട്ടു പോക­രു­ത്. വിശ്വാ­സി­കള്‍ക്ക് ഇവിടെ പ്രവേ­ശ­ന­മി­ല്ല.''

ഒരു പക്ഷേ മറ്റു സ്ത്രീക­ളോ­ടൊപ്പം ഞാനും അല്പം­കൂടി ഉള്ളി­ലേക്ക് നടന്നു കയ­റി­യേക്കും എന്ന ഒരു ആശങ്ക അദ്ദേ­ഹ­ത്തിനു തോന്നി­യി­രി­ക്കും. പ്രത്യേ­കിച്ച് ഞങ്ങ­ളുടെ കുട്ടി­കള്‍, ക്ഷേത്ര­ത്തി­ന­കത്ത് എന്തൊക്കെ കാഴ്ച­ക­ളുണ്ട് എന്നു കാണാ­നുള്ള ആകാം­ക്ഷ­യി­ലാ­യി­രു­ന്നു. കുഞ്ഞു­ങ്ങ­ളുടെ ജിജ്ഞാസ അദ്ദേഹം മന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ട്.

ടൂര്‍ ഗൈഡിന്റെ പ്രസ്താ­വന എന്നെ വളരെ ചിന്തി­പ്പിച്ചു - ''വിശ്വാ­സി­കള്‍ക്ക് ഇവിടെ പ്രവേ­ശ­ന­മി­ല്ല.''

അതി­നു­മുമ്പ് സംസാ­രിച്ചുപോലും പരി­ച­യ­മി­ല്ലാത്ത ഒരു മനു­ഷ്യ­നാ­ണ­ദ്ദേ­ഹം.

''ക്രിസ്ത്യാനികള്‍ക്ക് ഇവിടെ പ്രവേ­ശ­ന­മി­ല്ല'' എന്നു പറ­ഞ്ഞി­ല്ല. ''മുസ്ലീംകള്‍ക്ക് പ്രവേ­ശ­ന­മി­ല്ല''എന്നും പറ­ഞ്ഞി­ല്ല.

വിശ്വാ­സി­കള്‍ക്ക്!!

വിശ്വാ­സി­കള്‍ക്ക്!!

ഞാന്‍ ഒരു വിശ്വാ­സി­യാ­ണെന്ന് അദ്ദേഹം എങ്ങനെ അറിഞ്ഞു?

ഉച്ചയ്ക്ക് ബസി­ലു­ണ്ടാ­യി­രു­ന്ന­വര്‍ എല്ലാ­വരും ഊണു കഴി­ക്കാന്‍ ഹോട്ട­ലില്‍ കയ­റി. ഞാനും ഭര്‍ത്താവും ടൂര്‍ ഗൈഡിന്റെ സമീ­പത്തു ചെന്നി­രു­ന്നു. അന്യോന്യം പരി­ച­യ­പ്പെ­ട്ടു. ഞാന്‍ ചോദി­ച്ചു, ''എന്നെ വിശ്വാ­സി­യെന്ന് സംബോ­ധന ചെയ്തത് എന്തുകൊണ്ട്?'' അദ്ദേഹം മറു­പടി പറ­ഞ്ഞു, ''നിങ്ങ­ളുടെ ശരീ­ര­ത്തില്‍ ആഭ­ര­ണ­ങ്ങ­ളി­ല്ല­ല്ലോ. നിങ്ങള്‍ പെന്ത­ക്കോസ്തുകാരാ­ണെന്ന് എനിക്കു മന­സ്സി­ലാ­യി. ഞങ്ങ­ളുടെ നാട്ടില്‍ പെന്ത­ക്കോ­സ്തു­കാരെ എല്ലാ­വരും വിളി­ക്കു­ന്നത് വിശ്വാ­സി­ക­ളെ­ന്നാ­ണ്.'' അദ്ദേഹം സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് സഭാം­ഗ­മാ­ണ്.

എനിക്ക് അഭി­മാനം തോന്നി. മുപ്പ­തി­ല­ധികം യാത്ര­ക്കാ­രു­ണ്ടാ­യി­രുന്ന ഒരു ബസില്‍ എനിക്കു മാത്രം ''വിശ്വാസി'' എന്ന ബഹു­മതി ലഭി­ച്ചി­രി­ക്കു­ന്നു. മുമ്പൊരി­ക്കലും പരി­ച­യ­പ്പെ­ട്ടി­ട്ടി­ല്ലാത്ത ഒരാള്‍ ഒറ്റനോട്ട­ത്തില്‍ ഞാനൊരു വിശ്വാ­സി­യാ­ണെന്ന് അംഗീ­ക­രി­ച്ചി­രി­ക്കു­ന്നു. എന്റെ ജീവി­ത­ത്തില്‍ ലഭിച്ച ഏറ്റവും വലിയ സര്‍ട്ടി­ഫി­ക്ക­റ്റായി ഇതിനെ ഞാന്‍ കരു­തു­ന്നു.

ഉച്ച­ ക­ഴിഞ്ഞ് ഞങ്ങള്‍ കോവ­ളത്തും വേളി­യിലും പോയി. ടൂര്‍ ഗൈ­ഡു­മായി ഏറെ­നേരം ആത്മീയ കാര്യ­ങ്ങള്‍ ചര്‍ച്ച ചെയ്യു­വാന്‍ ഞങ്ങള്‍ക്ക് അവ­സരം ലഭി­ച്ചു.

ഓഗസ്റ്റ് ആദ്യത്തെ വാരാ­ന്ത­ത്തില്‍ എന്റെ ഭര്‍ത്താവ് (ഏ­ഴം­കുളം സാംകു­ട്ടി) തിരു­വ­ന­ന്ത­പുരം പോളിയോ ഹോം ഓഡി­റ്റോ­റി­യ­ത്തില്‍ വച്ച് ഒരു ക്രൂസേഡു യോഗം നട­ത്തി. പെട്ടെന്നു ക്രമീ­ക­രിച്ച ഒരു യോഗ­മാ­യി­രുന്നു അത്. യോഗം പര്യ­വ­സാ­നി­ച്ച­പ്പോള്‍ വരാ­ന്ത­യില്‍ ഒരു ചെറിയ കൂട്ടം ആളു­കള്‍ ഭര്‍ത്താ­വിനെ പ്രതീ­ക്ഷിച്ച് നില്ക്കു­ന്നു. ഞങ്ങളെ തിരു­വ­ന­ന്ത­പുരം കാണിച്ച ടൂര്‍ ഗൈഡും അദ്ദേ­ഹ­ത്തിന്റെ ഭാര്യയും അയല്‍വാ­സി­ക­ളായ കുറെ ആളു­ക­ളും.

തിരു­വ­ന­ന്ത­പുരം അസം­ബ്ലീസ് ഓഫ് ഗോഡ് സഭ­യുടെ ശുശ്രൂ­ഷ­ക­നാ­യി­രുന്ന പാസ്റ്റര്‍ പി. എസ്. ജോര്‍ജും ചര്‍ച്ച് ഓഫ് ഗോഡിലെ യുവ­ജന സംഘാ­ട­ക­നാ­യി­രുന്ന ശ്രീ റജി ഫിലിപ്പും കൂടി­യാണ് ആ ക്രൂസേഡുയോഗം ക്രമീ­ക­രി­ച്ച­ത്. ഞങ്ങള്‍ നാട്ടി­ലേക്കു വരു­മ്പോഴോ മറ്റു പല പട്ട­ണ­ങ്ങ­ളില്‍ യോഗം നട­ത്തി­യ­പ്പോഴോ തിരു­വ­ന­ന്ത­പു­രത്ത് ഒരു യോഗം നട­ത്താന്‍ പദ്ധ­തി­യി­ല്ലാ­യി­രു­ന്നു. ടെല­ഫോണ്‍ ബുക്കില്‍ മേല്‍വി­ലാ­സ­മുള്ള തിരു­വ­ന­ന്ത­പുരം പട്ട­ണ­വാ­സി­കള്‍ക്കെല്ലാം ക്രൂസേഡ് വിവരം അച്ച­ടിച്ച നോട്ടീസു­കള്‍ തപാല്‍ വഴി റജി ഫിലിപ്പ് അയ­ച്ചി­രു­ന്നു. അത­നു­സ­രിച്ച് എന്റെ ഭര്‍ത്താ­വിന്റെ പ്രസംഗം കേള്‍ക്കു­വാന്‍ എത്തി­യ­താ­ണ് ആ ടൂര്‍ ഗൈഡും അദ്ദേ­ഹ­ത്തിന്റെ കുടും­ബവും ബന്ധു­മി­ത്രാ­ദി­കളും അയല്‍വാ­സി­ക­ളും.

ഈ സംഭവം എന്നെ വളരെ ചിന്തി­പ്പി­ച്ചു. തല­സ്ഥാന നഗരി കാണാന്‍ പോയ­പ്പോള്‍ ഞാന്‍ ആഭ­ര­ണ­ധാ­രി­യാ­യി, ബസി­ലു­ണ്ടാ­യി­രുന്ന മറ്റു സ്ത്രീക­ളെ­പ്പോലെ ആഢം­ബ­ര ­വി­ഭൂ­ഷി­ത­യായി പോയി­രു­ന്നെ­ങ്കില്‍ ഞാനൊരു പെന്ത­ക്കോസ്തു വിശ്വാ­സിയാ­ണെന്ന് ആ മനു­ഷ്യന്‍ മന­സ്സി­ലാ­ക്കു­മായി­രു­ന്നില്ല. അദ്ദേ­ഹ­വു­മായി ആത്മീയ കാര്യ­ങ്ങള്‍ ചര്‍ച്ച ചെയ്യു­വാന്‍ അവ­സരം ലഭി­ക്കു­മായി­രു­ന്നില്ല. ഏറ്റവും പ്രധാ­ന­മായി, എന്റെ ഭര്‍ത്താ­വിന്റെ സുവി­ശേഷ ദൂത് ശ്രദ്ധി­ക്കു­വാന്‍ അദ്ദേ­ഹ­ത്തിന് വഴി തുറ­ക്ക­പ്പെ­ടു­മായി­രു­ന്നില്ല.

ശരി തന്നെ. ഞാനൊരു വിശ്വാ­സി­യാ­ണ്. പെന്ത­ക്കോ­സ്തു­കാ­രി­യാ­ണ്. അതില്‍ ഞാന്‍ വിന­യ­പൂര്‍വ്വം അഭി­മാനം കൊള്ളു­ന്നു.

അതേ, ഞാന്‍ വിശ്വാ­സി­യാ­ണ്.

ക്രിസ്തു മനു­ഷ്യ­വര്‍ഗ്ഗ­ത്തിന്റെ പാപ­ത്തി­നു­വേണ്ടി മരിച്ചു എന്ന ബൈബിള്‍ സന്ദേശം അംഗീ­ക­രി­ച്ചി­രി­ക്കുന്ന വിശ്വാ­സി.

ക്രിസ്തു­വിന്റെ കാല്‍വറി യാഗ­ത്തില്‍ പാപ­ത്തിനും രോഗ­ത്തിനും വിടു­ത­ലു­ണ്ടെന്ന് സര്‍വ്വാ­ത്മനാ അംഗീ­ക­രി­ക്കുന്ന വിശ്വാ­സി.

ക്രിസ്തു മനു­ഷ്യ­നില്‍ പരി­വര്‍ത്തനം വരുത്തു­മ്പോള്‍ ഹൃദ­യ­ത്തില്‍ മാത്ര­മ­ല്ല, ശരീ­ര­ത്തിലും വസ്ത്ര­ധാ­ര­ണ രീതി­യിലും ദൈനം­ദിന ജീവി­ത­ശൈ­ലി­യിലും മാറ്റ­ങ്ങള്‍ വരുത്തും എന്ന് വിശ്വ­സി­ക്കുന്ന വിശ്വാ­സി­യാണു ഞാന്‍.

പെന്ത­ക്കോസ്തു വിപ്ല­വ­ത്തിന്റെ മുന്നോ­ടി­ക­ളായ നമ്മുടെ പൂര്‍വ്വ പിതാ­ക്ക­ളോട് ദൈവാ­ത്മാവ് ഇട­പെട്ടു എന്നും, ലളിതമായ ജീവി­ത­ശൈലി ഈ പ്രസ്ഥാ­ന­ത്തിന്റെ മുഖ­മുദ്ര ആയി­രി­ക്ക­ണ­മെന്ന് അവര്‍ക്കു ദൈവിക നിര്‍ദ്ദേശം ലഭിച്ചു എന്നും സംശ­യ­ലേ­ശ­മെന്യേ വിശ്വ­സി­ക്കുന്ന വിശ്വാ­സി­യാണു ഞാന്‍. കേരള­ത്തിലും യൂറോ­പ്പിലും അമേ­രി­ക്ക­യിലും താമ­സി­ച്ചി­രുന്ന നമ്മുടെ പൂര്‍വ്വ­പി­താ­ക്കള്‍ക്ക് ഈ വെളിച്ചം ലഭി­ച്ചി­രു­ന്നു.

ഇന്നത്തെ പെന്ത­ക്കോസ്തു ലോകത്തെ വിഷദൂഷി­ത­മാക്കി­യി­രി­ക്കുന്ന അമിത സ്വാത­ന്ത്ര്യവും അയഞ്ഞ സമീ­പ­ന ­രീ­തിയും പാപി­കള്‍ രക്ഷി­ക്ക­പ്പെ­ടു­ന്ന­തിനും ജനം ഉണര്‍ത്ത­പ്പെ­ടു­ന്ന­തിനും തടസം ഉണ്ടാക്കും എന്നു­കൂടി വിശ്വ­സി­ക്കുന്ന വിശ്വാ­സി­യാണു ഞാന്‍.

വിന­യ­പൂര്‍വ്വം ഞാന്‍ ഒരു ചോദ്യം മുന്നോ­ട്ടു ­വ­യ്ക്കട്ടെ: നമ്മെ കണ്ടാല്‍ നാം വിശ്വാ­സി­ക­ളാ­ണെന്ന് നമ്മുടെ പെരു­മാ­റ്റ­ത്തില്‍കൂ­ടിയും സംസാ­ര­ത്തില്‍ കൂടിയും വസ്ത്ര­ധാ­ര­ണ­ത്തില്‍ കൂടിയും അന്യര്‍ മന­സ്സി­ലാ­ക്കുമോ?

അല്പം­കൂടി സ്പഷ്ട­മായി ചോദി­ക്കട്ടെ: നമ്മെ കണ്ടാല്‍ പെന്ത­ക്കോസ്തു പുരു­ഷ­ന്മാരും പെന്ത­ക്കോസ്തു സ്ത്രീകളും ആണെന്ന് അന്യര്‍ ഒറ്റ­നോ­ട്ട­ത്തില്‍ മന­സ്സി­ലാ­ക്കുമോ?

നമ്മെ പെന്ത­ക്കോസ്തു ശക്തി­യുള്ള വിശ്വാ­സി­ക­ളായി അന്യര്‍ മന­സ്സി­ലാ­ക്കു­മ്പോള്‍ പ്രാര്‍ത്ഥ­ന­യ്ക്കു­വേണ്ടി അവര്‍ നമ്മെ സമീ­പി­ക്കും. പരി­ശു­ദ്ധാ­ത്മാ­വി­നെ­പ്പറ്റി കൂടു­തല്‍ ഗ്രഹി­ക്കു­വാന്‍ താത്പര്യം പ്രകടി­പ്പി­ച്ചു­കൊണ്ട് അവര്‍ അടു­ത്തു­ വ­രും.

അങ്ങനെ ജനം നമ്മി­ലൂടെ ദൈവ­ത്തി­ലേക്ക് ആകര്‍ഷി­ക്ക­പ്പെടും; വിടുവി­ക്ക­പ്പെ­ടും. ദൈവ­രാജ്യം വിസ്തൃ­ത­മാകയും ചെയ്യും.

ഇവിടെ അമേ­രി­ക്ക­യില്‍ ഞങ്ങള്‍ക്ക് ഉറച്ച ഹിന്ദു­മത വിശ്വാ­സി­യായ ഒരു അയല്‍വാസി ഉണ്ടാ­യി­രു­ന്നു. ഞങ്ങള്‍ വളരെ സ്‌നേഹ­ബ­ന്ധ­ത്തി­ലാ­യി­രു­ന്നു. പണ്ട് കേരളാ യൂണി­വേ­ഴ്‌സി­റ്റി­യിലെ അസി­സ്റ്റന്റ് രജി­സ്ട്രാര്‍ ആയി­രുന്ന സംസ്‌കാര സമ്പ­ന്ന­യായ ഒരു മഹി­ള. കേരളാ പോലീസ് ഡിപ്പാര്‍ട്ടു­മെന്റില്‍ ഫോറന്‍സിക് വകു­പ്പിന്റെ ഡയ­റ­ക്ട­റാ­യി­രുന്ന ഡോ. മാധവ കൈമ­ളിന്റെ ഭാര്യ ശ്രീമതി ലീലാ­വ­തി.

ലീലച്ചേച്ചിയുടെ മകള്‍ ഇപ്പോള്‍ ഒരു ഡോക്ട­റാ­ണ്. ഈ മകള്‍ മെഡി­ക്കല്‍ കോള­ജില്‍ പഠി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോള്‍ പെന്ത­ക്കോ­സ്തു­കാ­രി­യായ ഒരു കൂട്ടു­കാരി അവള്‍ക്കു­ണ്ടാ­യി­രു­ന്നു. ആ കൂട്ടു­കാ­രി­യെ­പ്പറ്റി ഒരി­ക്കല്‍ ലീലച്ചേച്ചി എന്നോടു ഇങ്ങനെ പറ­ഞ്ഞത് ഓര്‍മ്മി­ക്കുന്നു: ''പുഷ്‌പേ, ആ പെണ്‍കുട്ടി നല്ല ഭക്തി­യുള്ള കുട്ടി­യാ­ണ്. സല്‍സ്വ­ഭാ­വി­യായ ഒരു പെണ്‍കു­ട്ടി. ആ പെണ്‍കു­ട്ടി­യുടെ വസ്ത്ര­ധാ­രണം കണ്ടാല്‍ അവള്‍ ഈ ലോക­ത്തി­നു­വേ­ണ്ടി­യാണ് ജീവി­ക്കു­ന്നത് എന്നു തോന്നു­ക­യി­ല്ല.''

ശരി തന്നെ. നമ്മെ കാണുന്ന­വര്‍ നാം ഈ ലോക­ത്തി­നു­വേണ്ടി മാത്രം ജനിച്ച് ജീവിച്ച് മരി­ക്കു­ന്ന­വ­രാ­ണെന്ന് പറ­യാ­നി­ട­ വ­ര­രു­ത്. നാം ദൈവ­രാ­ജ്യ­ത്തിന്റെ സന്ത­തി­ക­ളാ­ണ്. ദൈവ­രാ­ജ്യ­ത്തി­നു­വേണ്ടി ജീവി­ക്കു­ന്ന­വ­രാ­ണ്.

ഈ വസ്തുത മറ­ന്നു­കൊ­ണ്ടുള്ള ജീവിതം നമുക്കു വേണ്ടാ. വസ്ത്ര­ധാ­ര­ണവും വേണ്ടാ.
മാന്യ­മായി വസ്ത്രം ധരി­ക്കു­വാന്‍ ചെറു­പ്രായം മുതലേ നാം കുട്ടി­കളെ പരി­ശീ­ലി­പ്പി­ക്ക­ണം. നമ്മുടെ പെണ്‍കു­ട്ടി­കള്‍­ - ­പ്രൈ­മറി സ്‌കൂളില്‍ പഠി­ക്കു­ന്ന­വര്‍ മുതല്‍ പ്രായ­മായ യുവ­തി­കള്‍ വരെ - മിനി സ്‌കര്‍ട്ടു­കള്‍ പൂര്‍ണ്ണ­മായും വര്‍ജ്ജി­ക്ക­ണം. ചില കൊച്ചു പെണ്‍കു­ട്ടി­കള്‍ നട­ക്കു­ന്നതും ഇരി­ക്കു­ന്നതും ശ്രദ്ധി­ച്ചാല്‍ അവര്‍ അടി­യില്‍ ധരി­ച്ചി­രി­ക്കുന്ന വസ്ത്രം നന്നായി കാണാം. കാരണം എന്ത്?ഇറ­ക്ക­മി­ല്ലാത്ത സ്‌കര്‍ട്ട് ആണ് ധരി­ച്ചി­രി­ക്കു­ന്ന­ത്. പെണ്‍കു­ട്ടി­കള്‍ അടി­വസ്ത്രം കാണാന്‍ സാദ്ധ്യ­ത­യുള്ള വസ്ത്രം ധരി­ക്ക­രു­ത്. പാക­ത്തിന് ഇറ­ക്ക­മുള്ള വസ്ത്രം തുണി­ക്ക­ട­യില്‍ കിട്ടി­യി­ല്ലെ­ങ്കില്‍ അങ്ങ­നെ­യുള്ള വസ്ത്രം പ്രത്യേകം തയ്പ്പിച്ചു കൊടു­ക്ക­ണം.

ബന്ധു­ക്കള്‍ സമ്മാനം നല്കുന്ന വസ്ത്ര­ങ്ങ­ളെ­ല്ലാം കണ്ണ­ട­ച്ചു­വാങ്ങി ധരി­ക്ക­രു­ത്. വിദേശ മല­യാ­ളി­കള്‍ കൊണ്ടു­ത­രു­ന്ന­തെല്ലാം നമുക്ക് അനു­യോ­ജ്യ­മാ­ക­ണ­മെ­ന്നി­ല്ല.

നഗ്ന­തയ്ക്കു വേണ്ടി­യുള്ള ദാഹം ഇന്നത്തെ ലോകത്തെ മത്തു പിടി­പ്പി­ച്ചി­രി­ക്കു­ക­യാ­ണ്. യഥാര്‍ത്ഥ വിശ്വാസി ലോകത്തെ ജയി­ക്കും. ലൗകിക പ്രലോ­ഭ­ന­ങ്ങ­ളെയും ജയി­ക്കും.

ഞാന്‍ ജനി­ച്ചു­വ­ളര്‍ന്നത് മാര്‍ത്തോമ സഭ­യില്‍. മാലയും കൈവ­ള­കളും കമ്മലും ധരിച്ച്, പൊട്ടും ക്യൂട്ടക്‌സും കണ്‍മ­ഷിയും ചാര്‍ത്തി­യാണ് ഞാന്‍ കോള­ജില്‍ പോയി­രു­ന്ന­ത്. ഇട­യ്ക്കിടെ ഒന്നു­രണ്ട് ഇല­ക­ളോ­ടു­കൂ­ടിയ റോസാ­പ്പൂവും ചെവി­യുടെ പുറ­കില്‍ തിരുകി വയ്ക്കാ­റു­ണ്ടാ­യി­രു­ന്നു. 1976-ല്‍ എന്റെ പതി­നെ­ട്ടാ­മത്തെ വയ­സ്സില്‍ ആണ് ബന്ധു­ക്ക­ളുടെ എതിര്‍പ്പു­കള്‍ വക­വ­യ്ക്കാതെ എന്നെ പൂര്‍ണ്ണ­മായി ദൈവ­സ­ന്നി­ധി­യില്‍ സമര്‍പ്പിച്ച്, ആഭ­ര­ണ­ങ്ങള്‍ ഉപേ­ക്ഷിച്ച് ഞാന്‍ വിശ്വാസ സ്‌നാനം സ്വീക­രി­ച്ച­ത്. രണ്ടു വര്‍ഷ­ങ്ങള്‍ കഴിഞ്ഞ് എന്റെ മാതാവും പെന്ത­ക്കോസ്തു വിശ്വാസം സ്വീക­രി­ച്ചു. എന്റെ പിതാവ് പള്ളി­യില്‍ പോകാ­റി­ല്ലാ­യി­രു­ന്നു. എങ്കിലും അദ്ദേഹം മര­ണ­പ്പെ­ടു­ന്ന­തു­വരെ മാര്‍ത്തോമ സഭ­യുടെ അംഗം ആയി­രു­ന്നു.

1970 ലാണ് എന്റെ ഭര്‍ത്താവ് ഒരു വിദ്യാര്‍ത്ഥി­യായി അദ്ദേ­ഹ­ത്തിന്റെ 21-ാം വയ­സ്സില്‍ ആദ്യ­മായി അമേ­രി­ക്ക­യില്‍ വന്ന­ത്. ഞങ്ങ­ളുടെ വിവാഹം 1978-ല്‍ ആയി­രു­ന്നു. പിറ്റേ വര്‍ഷം (1979-ല്‍) ഞാന്‍ അമേ­രി­ക്ക­യില്‍ എത്തിയ കാലത്ത് ആഭ­ര­ണ­ത്തോ­ടുള്ള ബന്ധ­ത്തില്‍ അമേ­രി­ക്ക­യിലെ ചില പെന്തെ­ക്കോസ്തു സഭ­ക­ളില്‍ ചൂടു പിടിച്ച ചര്‍ച്ചകള്‍ നട­ന്നു­കൊ­ണ്ടി­രി­ക്ക­യാ­യി­രു­ന്നു. ആഭ­രണ വര്‍ജ്ജന വ്യവ­സ്ഥ­കള്‍ക്ക് അയവു വരു­ത്താന്‍ പാടില്ല എന്ന് പ്രായവും പക്വ­ത­യു­മുള്ള ദൈവ­ദാ­സ­ന്മാര്‍ ശക്തി­യായി വാദി­ച്ചു. ആഭ­രണ നിയ­ന്ത്രണ വ്യവസ്ഥകള്‍ വിട്ടു­ക­ള­യ­ണ­മെന്ന് മെഗാ ചര്‍ച്ചുക­ളിലെ പാസ്റ്റര്‍മാരും ടെലി­വി­ഷന്‍ പ്രഭാ­ഷ­ക­ന്മാരും അവ­രുടെ അനു­യാ­യി­കളും വാദി­ച്ചു­കൊ­ണ്ടി­രു­ന്നു. ഒടു­വില്‍ ജന­റല്‍ അസംബ്ലികളില്‍ വോട്ടെ­ടു­ത്ത­പ്പോള്‍ മെഗാ­ചര്‍ച്ചു­കള്‍ക്കും അവ­യുടെ പാസ്റ്റര്‍മാ­രുടെ ആശ­യ­ങ്ങള്‍ക്കും ഭൂരി­പക്ഷം ലഭി­ച്ചു. ആദ്യ­കാല പ്രവര്‍ത്ത­ക­രുടെ ശബ്ദം ക്രമേണ നില­ച്ചു­തു­ട­ങ്ങി.

പിന്മാ­റ്റ­ത്തി­ലേ­ക്കുള്ള ആദ്യത്തെ പടി ആയി­രുന്നു അത്. ഇന്ന് ലൗകി­കരെയും ആത്മി­കരെയും തമ്മില്‍ തിരി­ച്ച­റി­യാന്‍ കഴി­യാ­ത്ത­വിധം പെന്ത­ക്കോസ്തു ലോകം അമേ­രി­ക്ക­യില്‍ അധഃ­പ­തി­ച്ചി­രി­ക്കു­ന്നു. സിനിമാ നടി­ക­ളേ­ക്കാള്‍ കൂടു­തല്‍ ആഭ­രണം പല പെന്ത­ക്കോസ്തു പാസ്റ്റര്‍മാ­രുടെ ഭാര്യമാര്‍ക്കു­ണ്ട്.

ഇത്തരം ലജ്ജാ­ക­ര­മായ അവസ്ഥ മറ്റു രാജ്യ­ങ്ങ­ളിലെ സഭ­കള്‍ക്ക് ഉണ്ടാ­കാ­തി­രി­ക്ക­ട്ടെ. പിതാ­ക്ക­ന്മാര്‍ വച്ച അതിര്‍വ­ര­മ്പു­കള്‍ മാറ്റി­മ­റി­ക്ക­പ്പെ­ടാ­തി­രി­ക്ക­ട്ടെ. പിതാ­ക്ക­ന്മാ­ര്‍ക്കു ലഭിച്ച വെളിച്ചം അവ­രുടെ ''അറി­വു­കേ­ടാ­യി­രുന്നു'' എന്ന് സ്വന്തം നാവു­കൊണ്ട് പറ­യാന്‍ തക്ക­വ­ണ്ണ­മുള്ള അഹന്ത ആര്‍ക്കും ഉണ്ടാ­കാ­തി­രി­ക്ക­ട്ടെ.

1998 ലെ ഒ­ര­നു­ഭവം. അ­വ­ധി­ക്ക് നാ­ട്ടില്‍ വ­ന്ന­പ്പോള്‍ ഞാനും എ­ന്റെ സ­ഹോദ­രി നിര്‍­മ്മ­ല­യും കൂ­ടി തി­രു­വല്ല പ­ട്ട­ണ­ത്തി­ലുളള ഡോ.സു­ജി­ത് മാ­ത്യു­വി­ന്റെ ഡന്റല്‍ ക്ലി­നി­ക്ക് സ­ന്ദര്‍­ശി­ച്ച­ത് ഓര്‍­മി­ക്കുന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ ഡോ. മേ­രി ഗീ­തയും ഒ­രു ഡന്റി­സ്­റ്റ് ആ­ണ.് അ­വര്‍ അക്കാ­ലത്ത് എ­ന്റെ സ­ഹോ­ദ­രി­യു­ടെ അ­യല്‍­വാ­സി­ക­ളാ­യി­രുന്നു. എ­ന്നെ അ­വര്‍­ക്കു പ­രി­ച­യ­പ്പെ­ടു­ത്താ­നാ­ണ് എ­ന്റെ സ­ഹോദ­രി എ­ന്നെ അ­വി­ടേ­ക്കു കൊ­ണ്ടു പോ­യത്. അ­വി­ടെ എ­ത്തി­യ­പ്പോള്‍ ഡോ. സു­ജിത്തും ഭാ­ര്യയും ക്ലി­നി­ക്കില്‍ ഇല്ലാ­യി­രുന്നു. സ­ന്ദര്‍­ശ­ന­മു­റി­യി­ലു­ള്ള ഒ­രു ക­സേ­ര­യില്‍ അ­വ­രു­ടെ മ­കന്‍ ഇ­രി­ക്കുന്നു. നാല്- കൂ­ടി­യാല്‍ അ­ഞ്ചു വയ­സു കാണും ആ കു­ട്ടി­യ്ക്ക്. കൂ­ടെ ഒ­രു ഡന്റല്‍ അ­സി­സ്­റ്റന്റും ക്ലി­നി­ക്കില്‍ ഉണ്ട്. എന്റെ സഹോ­ദരി സി.­എ­സ്.­ഐ. സഭാം­ഗവും ആഭ­ര­ണ­ധാ­രി­യു­മാ­ണ്.

അ­വ­രില്‍ ആര്‍ക്കും എ­ന്നെ പ­രി­ച­യ­മില്ല. എ­ന്നാല്‍, എ­ന്റെ സ­ഹോ­ദ­രി­യെ ഡോ. സു­ജി­ത്തി­ന്റെ മക­ന് ന­ന്നാ­യി അ­റി­യാം.

എ­ന്നെ പ­രി­ച­യ­പ്പെ­ടു­ത്താന്‍ ശ്ര­മി­ച്ചു കൊ­ണ്ട് നി­ര്‍­മ്മ­ല­മ്മാമ്മ ആ കുട്ടി­യോ­ടു ചോ­ദിച്ചു: ''മോനെ,ആ­ശിഷേ, നിനക്ക് ഈ ആന്റി­യെ അ­റിയാമോ?''

''അ­റി­യാം,'' ആശിഷ് ത­ല­യാട്ടി.

''എ­ന്നാല്‍ പ­റയൂ, ആ­രാ­ണെന്ന്.''

''ആ­രാ­ണെ­ന്ന­റി­ഞ്ഞു­കൂ­ടാ... പ­ക്ഷേ പെ­ന്ത­ക്കോ­സ്താ.'' 

ഞ­ങ്ങള്‍­ക്ക് ചി­രി പൊട്ടി.

''പെന്ത­ക്കോസ്താണെന്ന് നീ­യെ­ങ്ങ­നെ­റി­ഞ്ഞു കുഞ്ഞേ?''

''അ­തു പ­റ­യാ­ന­റി­യ­ത്തില്ല... പ­ക്ഷേ പെ­ന്ത­ക്കോ­സ്­താ.''

ആഭ­ര­ണ ശൂ­ന്യമാ­യ എ­ന്റെ ക­ഴു­ത്തിലും കര്‍­ണ­ങ്ങ­ളിലും ദൃ­ഷ്ടി­കള്‍ പ­തി­പ്പിച്ചു­കൊ­ണ്ടാ­യി­രു­ന്നു ആ കൊ­ച്ചു കു­ട്ടി ഇങ്ങനെ ഉറച്ച ഒരു മ­റുപ­ടി നല്‍­കി­യ­ത്

(തിരു­വല്ല മാര്‍ത്തോമ്മാ കോള­ജില്‍നിന്ന് ബാച്ച്‌ലെഴ്‌സ് ബിരു­ദവും മിസി­സ്സിപ്പി സ്റ്റേറ്റ് യൂണി­വേ­ഴ്‌സി­റ്റി­യില്‍ നിന്ന് മൈക്രോ­ബ­യോ­ള­ജി­യില്‍ മാസ്റ്റേഴ്‌സ് ബിരു­ദവും ലൂസി­യാന സ്റ്റേറ്റ് യൂണി­വേ­ഴ്‌സി­റ്റി­യില്‍ നിന്ന് ഡെയറി മൈക്രോ­ബ­യോ­ള­ജി­യില്‍ പിഎച്ച്. ഡി. യും സമ്പാ­ദി­ച്ചി­ട്ടുള്ള പ്രൊഫ­സര്‍ പുഷ്പ സാംകുട്ടി ഏഴാ­യി­ര­ത്തോളം വിദ്യാര്‍ത്ഥി­കള്‍ ഒരേ കാമ്പ­സില്‍ പഠി­ക്കുന്ന അമേ­രി­ക്ക­യിലെ സതേണ്‍ (സ്റ്റേ­റ്റ്) യൂണിവേഴ്‌സിറ്റി­യില്‍ ബയോ­ളജി വകു­പ്പിന്റെ ചെയര്‍ പെഴ്‌സന്‍ ആയി ജോലി നോക്കു­ന്നു. ശാസ്ത്ര ജേണ­ലു­ക­ളില്‍ ഗവേ­ഷണ പഠ­ന­ങ്ങള്‍ പ്രസി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ട്. യൂണി­വേ­ഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗിലും ടെക്‌സസ് യൂണിവേഴ്‌സിറ്റി­യിലും വിസി­റ്റിംഗ് പ്രൊഫ­സറായി സേവ­ന­മ­നു­ഷ്ഠി­ച്ചി­ട്ടു­ണ്ട്. 2005 ല്‍ അമേ­രി­ക്ക­യിലെ ഫെഡ­റല്‍ ഗവ­ണ്മെന്റിന്റെ കീഴി­ലുള്ള 'ഹോംലാന്‍ഡ് സെക്യൂ­രിറ്റി വകുപ്പ്' അണു­ജീവി ശാസ്ത്ര­ത്തില്‍ സമ്മര്‍ ഗവേ­ഷണ പഠനം നട­ത്താ­നുള്ള ഗ്രാന്റി­നു­വേണ്ടി തിര­ഞ്ഞെ­ടുത്ത അഞ്ച് ഗവേ­ഷ­ക­രില്‍ ഒരാളാണ് ഈ മല­യാളി വ­നിത) 

 

Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,555

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 479031 Website Designed and Developed by: CreaveLabs